20 മത്സരങ്ങളിൽ അപരാജിതരായി എസി മിലാൻ

20201023 082928
- Advertisement -

എ സി മിലാന്റെ നല്ല കാലം തിരികെ വന്ന് എന്ന് ആരാധകർ വിശ്വസിച്ച് തുടങ്ങുകയാണ്. അവർ ഇന്നലെ ഒരു വിജയം കൂടെ നേടിയതോടെ അവരുടെ അപരാജിത കുതിപ്പ് 20 മത്സരങ്ങളായി. കഴിഞ്ഞ സീസൺ അവസാനം കണ്ടെത്തിയ ഫോം ഇപ്പോഴും മിലാൻ തുടരുകയാണ്. ഇന്നലെ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക്കിനെ ആണ് എ സി മിലാൻ തോൽപ്പിച്ചത്.

ഇബ്രാഹിമോവിചിനെ ബെഞ്ചിൽ ഇരുത്തി തുടങ്ങിയ മിലാന് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ഇന്നലെ സ്കോട്ട്ലാന്റിൽ നേടാനായി. യുവതാരങ്ങളുടെ കരുത്തിലായിരുന്നു മിലാന്റെ വിജയം. 21കാരനായ ബ്രാഹിം ഡിയസും 21കാരൻ തന്നെ ആയ ജെൻസ് പീറ്ററും മിലാനായി ഇന്നലെ ഗോളുകൾ നേടി. മധ്യനിര താരം ക്രൂണിചിന്റെ വകയായിരുന്നു മിലാന്റെ മറ്റൊരു ഗോൾ. സെൽറ്റികിന് വേണ്ടി എൽയൂനുസി ആണ് ഗോൾ നേടിയത്.

Advertisement