ജർമ്മൻ ടീമുകളില്ലാത്ത യൂറോപ്പ ലീഗ് സെമി

ന്യോനിൽ യൂറോപ്പ ലീഗിന്റെ ഡ്രോ കഴിഞ്ഞപ്പോൾ ഉജ്വല പോരാട്ടങ്ങളാണ് സെമിയിൽ കാത്തിരിക്കുന്നതെന്ന് ഫുട്ബാൾ ലോകം മനസിലാക്കിക്കഴിഞ്ഞു. സ്പാനിഷ് ടീമായ അത്ലറ്റിക്കോ മാഡ്രിഡും ഇംഗ്ലീഷ് ടീമായ ആഴ്‌സണലും ഓസ്ട്രിയ ടീമായ സാൽസ്ബർഗ് ഫ്രഞ്ച് ടീമായ ഒളിമ്പിക് മാഴ്സയുമാണ് ഫൈനൽ ഫോറിൽ ഏറ്റുമുട്ടുന്നത്. ഒരൊറ്റ ജർമ്മൻ ടീമുപോലും ഫൈനൽ ഫോറിൽ എത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ബുണ്ടസ് ലീഗയുടെ യൂറോപ്പ പ്രതീക്ഷകളായ ആർബി ലെപ്‌സിഗിനെ തകർത്താണ് ഒളിമ്പിക് മാഴ്സ സെമിയിൽ എത്തിയത്.

ആർബി ലെപ്‌സിഗിനെ തകർത്ത ഒളിമ്പിക് മാഴ്സ ഇനി ഏറ്റുമുട്ടുന്നത് ലെപ്‌സിഗിന്റെ മറ്റൊരു ഫ്രാഞ്ചെസി ടീമായ സാൽസ്ബർഗിനെയാണ്. ജർമ്മൻ കോച്ച് മാർക്കോ റോസാണ് സാൽസ്ബർഗിന്റെ കോച്ച്. ജർമ്മൻ ശക്തികളായ ബൊറൂസിയ ഡോർട്ട്മുണ്ടിനെയും സീരി ഏ ടീമായ ലാസിയോയെയും തകർത്തനവർ സെമിയിലെത്തിയത്. ഇതിനു മുൻപ് യൂറോപ്പ നേടിയ സെമി ബർത്തുറപ്പിച്ച ഏക ടീം അത്ലറ്റിക്കോ മാഡ്രിഡാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസീസണിലെ ആദ്യ മെയ്ഡിൻ ഓവറുമായി ഡൽഹി തുടങ്ങി
Next articleവീണ്ടും റസ്സല്‍ വെടിക്കെട്ട്, അര്‍ദ്ധ ശതകം നേടി നിതീഷ് റാണ