യൂറോ കപ്പ് U-17, സ്വീഡനെ തിരിച്ചടിച്ച് തോൽപ്പിച്ച് നോർവേ

- Advertisement -

അണ്ടർ 17 യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ നോർവേയ്ക്ക് വിജയം. സ്വീഡനെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഇന്ന് നോർവേയുടെ ജയം. 2-1ന് അവസാനിച്ച മത്സരത്തിൽ രക്ദാലിന്റെ ഇരട്ട ഗോളുകളാണ് നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. 5ആം മിനുട്ടിൽ ഹമ്മരാണ് സ്വീഡനായി ഗോൾ നേടിയത്.

ജയത്തോടെ ബി ഗ്രൂപ്പിൽ നോർവേ നാലു പോയന്റോടെ ഒന്നാമതെത്തി. 3 പോയന്റുള്ള സ്വീഡനാണ് രണ്ടാമത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാന്റ് ഇസ്രായേലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. സ്വിസർലാന്റിനായി മമ്പിംബി ഇരട്ടഗോളുകളും തുശി ഒരു ഗോളും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement