യൂറോ U-17; ഇറ്റലിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിനരികെ

- Advertisement -

യൂറോ അണ്ടർ 17ൽ കരുത്തരായ ഇറ്റലിയെ മറികടന്ന് ആതിഥേയരായ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിനരികെ. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി അപ്പിയയും ഡോയലുമാണ് ഗോളുകൾ നേടിയത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നായി ഇംഗ്ലണ്ടിന് 6 പോയന്റായി. 3 പോയന്റുള്ള ഇറ്റലിയും സ്വിസർലാന്റുമാണ് പിറകിൽ.

ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് സ്ലൊവേനിയയെ പരാജയപ്പെടുത്തി. കൊറിയ, സിൽവ, റിബെറോ, റാമോസ് എന്നിവരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റോടെ പോർച്ചുഗൽ ബി ഗ്രൂപ്പിൽ ഒന്നാമതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement