“വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ നേരിടാൻ ഭയമില്ല” – ബൊണൂചി

20210710 131844

യൂറോ കപ്പ് ഫൈനൽ ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെംബ്ലിയിൽ വെച്ചാണ് നടക്കുന്നത് എന്നതിനെ ഓർത്ത് ഭയമില്ല എന്ന് ഇറ്റലി ഡിഫൻഡർ ബൊണൂചി. ഇറ്റലിയെ സംബന്ധിച്ചെടുത്തോളം ഇത് നിർണായക ഘട്ടമാണ്. ഇപ്പോൾ കിരീടം നേടുക ഇറ്റാലിയൻ ഫുട്ബോളിന് അത്യാവശ്യമാണ് എന്ന് ബൊണൂചി പറഞ്ഞു.

“ഞങ്ങൾ ഫുട്ബോൾ കളിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും കളിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു, ബാക്കിയുള്ളവയെക്കുറിച്ച് ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല.” ബൊണൂചി പറഞ്ഞു

ഇംഗ്ലണ്ടിന്റെ ഡിഫൻസാണ് ടൂർണമെന്റിൽ മികച്ചു നിന്നത് എങ്കിലും ഇംഗ്ലണ്ടിന്റെ അറ്റാക്കും ശക്തമാണെന്ന് ബൊണൂചി ഓർമ്മിപ്പിക്കുന്നു.

“ പ്രതിരോധം മാത്രമല്ല, അവർക്ക് മികച്ച സ്‌ട്രൈക്കർമാരുമുണ്ട്, ഇംഗ്ലണ്ട് അറ്റാക്കിന് എങ്ങനെ ഞങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കണം എന്നറിയാം, അവരുടെ വേഗതയും ഇറ്റലി ശ്രദ്ധിക്കേണ്ടതുണ്ട്, ”ബൊണൂചി പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കെയ്ൻ എന്നും പക്ഷേ ഇതിനകം വലിയ ലോകോത്തര ഫോർവേഡുകളെ നേരിട്ടിട്ടുള്ള തങ്ങൾക്ക് കെയ്നിനെയും തടയാൻ ആകും എന്നും ബൊണൂചി പറഞ്ഞു.

Previous articleആഴ്സണലിന്റെ ആദ്യ സൈനിംഗ് പൂർത്തിയായി, നുനോ ടവാരെസ് ആഴ്സണലിൽ
Next articleക്രിസ്തുരാജൻ കേരള യുണൈറ്റഡിന്റെ വല കാക്കും