യൂറോ കപ്പ്; വെയിൽസും സ്വിറ്റ്സർലാന്റും നേർക്കുനേർ

20210611 232115

യൂറോ കപ്പിന്റെ രണ്ടാം ദിനം ഇന്ന് മൂന്ന് മത്സരങ്ങൾ ആണ് നടക്കുന്നത്. അസർബൈജാനിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ വെയിൽസും സ്വിറ്റ്സർലാന്റുമാണ് ഏറ്റുമുട്ടുന്നത്. ഗരെത് ബെയ്ല് എന്ന വലിയ പേരിൽ പ്രതീക്ഷ കൊടുത്താകും വെയിൽസ് ഇറങ്ങുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ ഗംഭീര പ്രകടനം നടത്താൻ വെയിൽസിനായിരുന്നു. ഇത്തവണ പരിശീലകൻ ഗിഗ്സിന് പരിശീലക സ്ഥാനത്തു നിന്ന് മാറേണ്ടി വന്ന വിവാദങ്ങൾ ഒക്കെ മറികടന്നാണ് വെയിൽസ് യൂറൊ കപ്പിന് എത്തുന്നത്.

ബെയ്ല് മാത്രമല്ല യുവന്റസിന്റെ ആരൊൺ റാംസി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡാനിയ ജെയിംസ്, ലിവർപൂളിന്റെ നെകോ വില്യംസ് എന്നൊക്കെ തുടങ്ങി പരിചതമായി ഒരുപാട് മുഖങ്ങൾ വെയിൽസ് ടീമിൽ ഉണ്ട്. എതിരാളികളായ സ്വിറ്റ്സർലാന്റിനും ശക്തമായ ടീമുണ്ട്. എന്നും വലിയ ടൂർണമെന്റുകളിൽ വലിയ പോരാട്ടം കാഴ്ചവെക്കുന്നതാണ് സ്വിറ്റ്സർലാന്റിന്റെ പതിവ്. ഷകീരി, ജാക്ക് എന്നീ രണ്ടു വലിയ പേരുകൾക്കും അപ്പുറം കരുത്തരാണ് സ്വിറ്റ്സർലാന്റ്. അറ്റാക്കിൽ മരിയോ ഗാവ്രൊനൊവിചും ഹാരിസ് സെഫറോവചും ഒക്കെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഉയരാൻ കെൽപ്പുള്ള താരങ്ങളാണ്.

ഇന്ന് വൈകിട്ട് 6.30നാണ് മത്സരം നടക്കുക. മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Previous articleഗൊറെസ്ക ഫ്രാൻസിനെതിരെ ഉണ്ടാകില്ല
Next articleയൂറോ കപ്പ്; റഷ്യയിൽ വലിയ അങ്കം, പരിക്കുകൾ മറികടന്ന് ബെൽജിയം ഇറങ്ങും