യൂറോ കപ്പ് യോഗ്യത, വെയിൽസിന് വിജയ തുടക്കം

- Advertisement -

യൂറോ കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ വെയിൽസിന് വിജയത്തോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ സ്ലൊവാകിയയെ ആണ് വെയിൽസ് പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഗിഗ്സ് പരിശീലിപ്പിക്കുന്ന വെയിൽസിന്റെ വിജയം. ആഴ്സണൽ താരം റാംസി ഇല്ലാതെ ആയിരുന്നു വെയിൽസ് ഇന്ന് ഇറങ്ങിയത്. കളി തുടങ്ങി അഞ്ചു മിനുട്ടുകൾക്ക് അകം തന്നെ വെയിൽസ് ലീഡ് എടുത്തിരുന്നു. സ്വാൻസി സിറ്റി താരം ഡാനിയൽ ജെയിംസ് ആണ് വിജയഗോളായി മാറിയ ആ ഗോൾ നേടിയത്.

ഈ ഇന്റർനാഷണൽ ബ്രേക്കിലെ വെയിൽസിന്റെ രണ്ടാം വിജയമാണിത്. നേരത്തെ സൗഹൃദ മത്സരത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയെയും എതിരില്ലാത്ത ഒരു ഗോളിന് വെയിൽസ് തോൽപ്പിച്ചിരുന്നു. ഇന്ന് റയൽ മാഡ്രിഡ് താരം ബെയ്ലും വെയിൽസിനായി ഇറങ്ങിയിരുന്നു.

Advertisement