വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനം ഉണ്ട് എന്ന് ബെയ്ല്

യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്ന വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനം ഉണ്ട് എന്ന് വെയിൽസ് ക്യാപ്റ്റൻ ഗരെത് ബെയ്ല്. ഇന്നലെ ഇറ്റലിയോട് പരാജയപ്പെട്ടു എങ്കിലും രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടക്കാൻ വെയിൽസിനായി. കഴിഞ്ഞ തവണ യൂറോ കപ്പിന്റെ സെമി ഫൈനലിൽ എത്താൻ വെയിൽസിനായിരുന്നു. ഇന്നലെ ഇറ്റലിക്ക് എതിരായ മത്സരം ഏറെ പ്രയാസകരമായിരുന്നു എന്ന് അറിയാമായിരുന്നു. കുറേ മത്സരങ്ങൾ തുടർച്ചയായി കളിച്ച് തളർന്നിരിക്കുക ആണ് ഭൂരിഭാഗം താരങ്ങളും. എന്നിട്ടും ഗംഭീര പ്രകടനം ടീം നടത്തി. ഈ പ്രകടനത്തിൽ അഭിമാനം മാത്രമെ ഉള്ളൂ എന്ന് ബെയ്ല് പറഞ്ഞു.

ഇന്നലെ ചുവപ്പ് കാർഡ് കൂടെ കിട്ടിയത് കൊണ്ട് വെയിൽസ് ബുദ്ധിമുട്ടേണ്ടി വന്നു എന്നും താരം പറഞ്ഞു. ഇനി വിശ്രമിച്ച ശേഷം അടുത്ത റൗണ്ടിനായി തയ്യാറാകേണ്ടതുണ്ട് എന്നും വെയിൽസ് ക്യാപ്റ്റൻ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ സ്വിറ്റ്സർലാന്റിനോട് സമനില വഴങ്ങിയ വെയിൽസ് തുർക്കിയെ തോൽപ്പിച്ചിരുന്നു. ഇനി പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ ആകും വെയിൽസ് നേരിടുക. ഫിൻലാൻഡ്, റഷ്യ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ എതെങ്കിലും ആകാം അത്.

Exit mobile version