വെറാട്ടിക്ക് വീണ്ടും പരിക്ക്, യൂറോ കപ്പിന് ഉണ്ടയേക്കില്ല

Gettyimages 1229015471
- Advertisement -

പി എസ് ജിയുടെ മധ്യനിര താരമായ വെറാട്ടിക്ക് വീണ്ടും പരിക്ക്. പരിശീലനത്തിനിടയിൽ മുട്ടിന് പരിക്കേറ്റ വെറാട്ടി ഇനി ഈ സീസണിൽ പി എസ് ജിക്ക് വേണ്ടി കളിക്കില്ല. പി എസ് ജിക്ക് മാത്രമല്ല ഇറ്റലിക്കും വെറട്ടിയെ നഷ്ടമായേക്കും. താരം ഏഴ് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും എന്നാണ് മെഡിക്കൽ ടീം അറിയിച്ചിരിക്കുന്നത്. അതിനു മുമൊ യൂറോ കപ്പ് ആരംഭിക്കും. അതുകൊണ്ട് തന്നെ യൂറോ കപ്പ് സ്ക്വാഡിൽ മാഞ്ചിനി വെറട്ടിയെ ഉൾപ്പെടുത്താൻ കഴിയില്ല. ഈ സീസണിൽ പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ താരമണ് വെറട്ടി. 31 മത്സരങ്ങൾ മാത്രമെ ഈ സീസണിൽ ആകെ വെറട്ടിക്ക് കളിക്കാനായുള്ളൂ. ഈ സീസണിൽ മാത്രമല്ല കരിയറിൽ ഉടനീളം ഫിറ്റ്നെസ് വെറട്ടിക്ക് വലിയ പ്രശ്നമായിരുന്നു.

Advertisement