Site icon Fanport

U-17 യൂറോ കപ്പ് ഹോളണ്ടിന് സ്വന്തം

അയർലണ്ടിൽ നടക്കുന്ന അണ്ടർ 17 യൂറോ കപ്പ് ഹോളണ്ട് സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ചാണ് ഓറഞ്ച് പട കിരീടം ചൂടിയത്‌‌. കഴിഞ്ഞ അണ്ടർ 17 ഫൈനലിന്റെ ആവർത്തനം ആയിരുന്നു ഇന്ന് നടന്നത്. ആ ഫൈനൽ പോലെ ഇത്തവണയും ഇറ്റലിയെ ഹോളണ്ട് തോൽപ്പിക്കുകയായിരുന്നു‌. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം.

ഹാൻസൻ, ബാനിസ്, മാറ്റ്സൻ എന്നിവരൊക്കെയാണ് ഹോളണ്ടിനായി ഗോളുകൾ നേടിയത്. കൊളംബോ ഇറ്റലിക്കായും ഗോൾ നേടി. ഹോളണ്ടിന്റെ നാലാം അണ്ടർ 17 യൂറോ കിരീടമാണിത്. സെമി ഫൈനലിൽ ഏക ഗോളിന് സ്പെയിനിനെ തോൽപ്പിച്ചാണ് ഹോണ്ടണ്ട് ഫൈനലിൽ കടന്നത്. ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു ഇറ്റലി ഫൈനലിൽ കടന്നത്.

Exit mobile version