Site icon Fanport

യൂറോ യോഗ്യത മത്സരം, ലോക ചാംപ്യന്മാരെ വീഴ്ത്തി തുർക്കി

യൂറോ 2020 യോഗ്യത മത്സരത്തിൽ ലോക ജേതാക്കളായ ഫ്രാൻസിന് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് എച് ലെ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് താരങ്ങൾ നിറഞ്ഞ ഫ്രാൻസിനെ തുർക്കി വരിഞ്ഞു കെട്ടിയത്. ആദ്യ പകുതിയിലാണ് തുർക്കിയുടെ 2 ഗോളുകളും പിറന്നത്. ഇന്നത്തെ ജയത്തോടെ ഗ്രൂപ്പിൽ 3 മത്സരങ്ങൾ പിന്നിട്ടപ്പോൾ 9 പോയിന്റുള്ള തുർക്കി ഒന്നാം സ്ഥാനത്തെത്തി. 6 പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്.

ജിറൂദ്, പോഗ്ബ, ഗ്രീസ്‌മാൻ, എംബപ്പേ എന്നിവർ അടക്കമുള്ള മുന്നേറ്റ നിരയുടെ പരാജയമാണ് ഫ്രാൻസിന് തോൽവി സമ്മാനിച്ചത്. മധ്യനിരയിൽ പരിക്കേറ്റ കാന്റെയുടെ അഭാവവും പ്രകടമായിരുന്നു. 30 ആം മിനുട്ടിൽ കാൻ അയ്ഹാനും, 40 ആം മിനുട്ടിൽ ചെങ്കിസ് അണ്ടറും നേടിയ ഗോളുകളാണ് മത്സര ഫലം നിർണയിച്ചത്.

രണ്ടാം പകുതിയിൽ കോമാൻ, മെൻഡി എന്നിവരെ ഫ്രഞ്ച് പരിശീലകൻ ദെഷാമ്പ്‌സ് ഇറക്കിയെങ്കിലും മത്സരത്തിൽ സ്വാധീനം ചെലുത്താൻ ഇരുവർകുമായില്ല. തുർക്കിയുടെ 4 പ്രതിരോധ നിര താരങ്ങളുടെ മികച്ച പ്രകടനവും അവർക്ക് തുണയായി.

Exit mobile version