ഇംഗ്ലീഷ് ടീമിൽ വീണ്ടും പരിക്ക്

യൂറോ യോഗ്യതക്കായി ഇറങ്ങുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ വീണ്ടും പരിക്ക്. ലിവർപൂളിന്റെ റൈറ്റ് ബാക്ക് അലക്സാണ്ടർ അർനോൾഡ് ആണ് പരിക്ക് കാരണം പിൻവാങ്ങിയത്. ബാക്ക് ഇഞ്ച്വറിയാണ് അർനോൾഡിനെ അലട്ടുന്നത്. താരം ഇംഗ്ലീഷ് ക്യാമ്പ് വിട്ട് കൂടുതൽ ചികിത്സയ്ക്കായി ലിവർപൂൾ ക്ലബിലേക്ക് തിരിച്ചു. ചെക്ക് റിപബ്ലിക്കിന് എതിരെയും മോണ്ടെനെഗ്രോയ്ക്ക് എതിരെയുമായിരുന്നു ഇംഗ്ലണ്ടിന്റെ ഈ ആഴ്ചയിലെ മത്സരങ്ങൾ.

അർനോൾഡ് ഉൾപ്പെടെ ഇതുവരെ അഞ്ചു താരങ്ങളാണ് ഇംഗ്ലീഷ് ക്യാമ്പിൽ നിന്ന് പരിക്ക് കാരണം പിന്മാറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലൂക് ഷോ, മാഞ്ചസ്റ്റർ സിറ്റി താരമായ ഡെൽഫ്, സ്റ്റോൺസ്, ചെൽസി താരമായ ലോഫ്റ്റസ് ചീക് എന്നിവരും നേരത്തെ പരിക്ക് കാരണം ക്യാമ്പ് വിട്ടിരുന്നു. അർനോൾഡല്ലാതെ റൈറ്റ് ബാക്കായി വാൽക്കറും, ട്രിപ്പിയറും ടീമിൽ ഉള്ളതിനാൽ പകരക്കാരനെ സൗത് ഗേറ്റ് ഉൾപ്പെടുത്തില്ല.

Exit mobile version