പതിമൂന്ന് വേണ്ട‍, ജർമ്മനിക്ക് വേണ്ടി മുള്ളർ 25ആം നമ്പറിൽ ഇറങ്ങും

ജർമ്മനിക്ക് വേണ്ടി മുള്ളർ 25ആം നമ്പറിൽ ഇറങ്ങും. 2018ന് യുവേഫ‌ നേഷൻസ് ലീഗ് ഡ്രോക്ക് ശേഷം ജർമ്മൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് തോമസ് മുള്ളർ. 31കാരനായ മുള്ളർ ജർമ്മനിക്ക് വേണ്ടി ഇതുവരെ 13ആം നമ്പറിലായിരുന്നു ഇറങ്ങിയത്. ബയേൺ മ്യൂണിക്കിലെ ഐക്കോണിക്ക് 25ആം നമ്പർ തന്നെ ജർമ്മൻ ടീമിലും താരം തിരഞ്ഞെടുത്തീരിക്കുകയാണ്. 581 മത്സരങ്ങൾ ബയേണിന് വേണ്ടി മുള്ളർ 25ആം നമ്പർ ജേഴ്സി അണിഞ്ഞ് കളിച്ചിട്ടുണ്ട്.

ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന്റെ ജോനാസ് ഹോഫ്മാനായിരിക്കും 13ആം നമ്പർ ഇനി ജർമ്മനിക്ക് വേണ്ടി അണിയുക. ജോവക്കിം ലോയുടെ 26അംഗ ജർമ്മൻ ടീമിൽ ഏറ്റവും അനുഭവ സമ്പത്തുള്ള താരവും മുള്ളറാണ്. ബയേണിനൊപ്പം യൂറോപ്പ്യൻ കിരീടവും ഈ സീസണിൽ ബുണ്ടസ് ലീഗ് കിരിടവും നേടിയാണ് മുള്ളർ ജർമ്മൻ ടീമിൽ തിരികെയെത്തിയത്. യൂറോ 2012ലും 2016ലും സെമിയിൽ ജർമ്മനിയോടൊപ്പം എത്തിയെങ്കിലും ടൂർണമെന്റിൽ ഗോളടിക്കാൻ മുള്ളർക്ക് സാധിച്ചിട്ടില്ല. ജർമ്മനിക്ക് വേണ്ടി 38 ഗോളുകളും നേടിയിട്ടുണ്ട് മുൻ ലോകകപ്പ് ജേതാവ് കൂടിയായ തോമസ് മുള്ളർ.

Exit mobile version