Site icon Fanport

ടെർ സ്റ്റേഗൻ യൂറോ കപ്പിനില്ല

ബാഴ്സലോണ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ ജർമ്മനിക്ക് ഒപ്പം യൂറോ കപ്പിന് ഉണ്ടാകില്ല. മുട്ടിനേറ്റ പരിക്കും സഹിച്ച് ഏറെ കാലമായി കളിക്കുന്ന ടെർ സ്റ്റേഗൻ മുട്ടിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ബാഴ്സലോണയുടെ കിരീട പ്രതീക്ഷ അവസാനിച്ചതിനാൽ ഉടൻ തന്നെ താൻ ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ബാഴ്സലോണ ഗോൾ കീപ്പർ പറഞ്ഞു. ബാഴ്സലോണയുടെ അവസാന മത്സരത്തിനോ അടുത്ത മാസം നടക്കുന്ന യൂറോ കപ്പിലോ ടെർ സ്റ്റേഗൻ ഉണ്ടാകില്ല.

യൂറോ കപ്പിൽ താൻ ഉണ്ടകില്ല എന്നും പരിക്ക് മാറ്റുന്നതിലാകും ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ ഇരുന്ന് താൻ ജർമ്മനിയെ പിന്തുണക്കും എന്നും അദ്ദേഹം പറഞ്ഞു. ജർമ്മൻ ടീമിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ടെർ സ്റ്റേഗന് കളിക്കാൻ അവസരം ലഭിക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്. നൂയർ തന്നെയാകും യൂറോ കപ്പിലെ ജർമ്മനിയുടെ വലകാക്കുന്നത്‌.

Exit mobile version