ശസ്ത്രക്രിയ വിജയകരം, പിന്തുണയ്ക്ക് നന്ദി അറിയിച്ച് സ്പിനസോള

Img 20210705 235931

ഇറ്റലിയുടെ ഫുൾബാക്കായ സ്പിനസോളയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇന്നലെ ഫിൻലാൻഡിൽ വെച്ചായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും തിരിച്ചുവരാനുള്ള കാലതാമസം കുറച്ച് ആഴ്ചകൾക്ക് ശേഷം മാത്രമെ പറയാൻ ആകു എന്ന് സ്പിനസോളയുടെ ക്ലബായ റോമ അറിയിച്ചു.

തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ സ്പിനസോള തിരിച്ചുവരവിനായുള്ള ദിവസം എണ്ണുകയാണ് ഇനി എന്ന് പറഞ്ഞു.
യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ബെൽജിയത്തിനു എതിരായ മത്സരത്തിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ഇറ്റാലിയൻ താരം നീണ്ട കാലം പുറത്തിർക്കേണ്ടി വരും എന്നാണ് റിപ്പോർട്ട്. ആറ് മാസം എങ്കിലും ചുരുങ്ങിയത് വിശ്രമം വേണ്ടി വരും എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

Previous articleഗോകുലം കേരളയുടെ ഷിബിലും ശ്രീനിധിയിലേക്ക്
Next articleമെർട്ടൻസിന് തോളിൽ ശസ്ത്രക്രിയ, സീസൺ തുടക്കത്തിൽ ഉണ്ടാകില്ല