“സ്പെയിൻ ഇറ്റലിയോളം ശക്തരല്ല” – മൗറീനോ

യൂറോ സെമി ഫൈനലിൽ ഇറ്റലി വിജയിക്കാനാണ് സാധ്യത കൂടുതൽ എന്ന് റോമ പരിശീലകൻ ജോസെ മൗറീനോ. സ്പെയിൻ ശക്തരാണ് എങ്കിലും ഇറ്റലിയോളം ശക്തരല്ല എന്ന് മൗറീനോ പറയുന്നു. “ഫൈനലിൽ ഇറ്റലി 100 ശതമാനം എത്തും എന്ന് ഞാൻ പറയുന്നില്ല. എനിക്ക് സ്പെയിനിനോട് വളരെയധികം ബഹുമാനമുണ്ട്, പക്ഷെ അവർ ഇറ്റലിയെപ്പോലെ ശക്തരാണെന്ന് ഞാൻ കരുതുന്നില്ല” ജോസെ പറയുന്നു.

“സ്പെയിന് കഴിവുണ്ട്, അവർക്ക് കളിക്കാൻ ഒരു പ്രത്യേക ശൈലിയും ഉണ്ട്, ഗെയിം അവർ ആഗ്രഹിക്കുന്ന ദിശയിലേക്ക് പോകുകയാണെങ്കിൽ എതിരാളികളെ വേദനിപ്പിക്കാൻ സ്പെയിൻ പ്രാപ്തരാണ്” ജോസെ പറഞ്ഞു. സ്പെയിൻ ഇറ്റലിയെ പൂർണ്ണമായും നശിപ്പിച്ച യൂറോ ഫൈനലിന്റെ ആവർത്തനമായാണ് ഈ മത്സരം തോന്നുന്നത്. അന്ന് ഇറ്റലി വിജയിക്കുമെന്നാണ് ആളുകൾ പ്രതീക്ഷിച്ചിരുന്നത് എന്നും ജോസെ പറഞ്ഞു.

Exit mobile version