ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയതെന്ന് സൗത്ത്ഗേറ്റ്

യൂറോ കപ്പിലെ മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയതെന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്. ഇറ്റലി വളരെ മികച്ച ടീം ആണെന്നും ഫൈനലിൽ ആരാണോ മികച്ച പ്രകടനം പുറത്തെടുക്കുന്നത് അവർ കിരീടം നേടുമെന്നും ഇംഗ്ലണ്ട് പരിശീലകൻ കൂട്ടിച്ചേർത്തു. നാളെയാണ് ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള യൂറോ കപ്പ് ഫൈനൽ പോരാട്ടം.

എളുപ്പമല്ലെങ്കിലും ഫൈനളിൽ എത്തുകയാണെങ്കിൽ വിജയിക്കണം എന്ന് തന്നെയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്നും എന്നാൽ കഴിഞ്ഞ 2 വർഷമായി ഇറ്റലി വളരെ മികച്ച ഫുട്ബോൾ ആണ് കളിക്കുന്നതെന്നും സൗത്ത്ഗേറ്റ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ഒരു ടീമിനെതിരെയാണ് ഇംഗ്ലണ്ട് കളിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ഇറ്റലിക്ക് വളരെയധികം അനുഭവസമ്പത്തുള്ള പരിശീലകനും കളിക്കാരും ഉണ്ടെന്നും സൗത്ത്ഗേറ്റ് പറഞ്ഞു.

Previous articleദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി എലീസ് പെറി
Next articleസ്വപ്ന ഫൈനലിന് മണിക്കൂറുകൾ മാത്രം, കിരീടം ആർക്ക്?