Picsart 24 06 26 23 18 26 856

ഗ്രൂപ്പ് ഇയിൽ 4 ടീമുകൾക്കും 4 പോയിന്റ്!! ഗോൾ ഡിഫറൻസിൽ റൊമാനിയ ഗ്രൂപ്പ് ചാമ്പ്യൻസ്, ഉക്രൈൻ പുറത്ത്

യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ നാലു ടീമുകളും നാല് പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് ഉക്രൈൻ – ബെൽജിയം പോരാട്ടവും റൊകാനിയ സ്ലൊവാക്യ പോരാട്ടവും സമനിലയിൽ അവസാനിച്ചതോടെയാണ് നാലു ടീമുകളും നാല് പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് കാരണം റൊമാനിയ ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. ബെൽജിയം രണ്ടാമതും സ്ലൊവാക്യ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ മൂന്ന് ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചു.

നാലു പോയിന്റ് നേടിയെങ്കിലും നാലാമത് ഫിനിഷ് ചെയ്യേണ്ടി വന്നതിനാൽ ഉക്രൈൻ ടൂർണമെബ്റ്റിൽ നിന്ന് പുറത്തായി‌. ഇന്ന് ഉക്രൈനും ബെൽജിയവും ഗോൾ രഹിത സമനിലയിൽ ആണ് പിരിഞ്ഞത്. ഇരു ടീമുകളും ഇന്ന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. അവസാനം കളി 0-0ൽ അവസാനിച്ചു.

റൊമാനിയും സ്ലൊവാക്യയും തമ്മിലുള്ള മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. സ്ലൊവാക്യ 24 മിനുട്ടിൽ ഡുഡയിലൂടെ ലീഡ് എടുത്തു. ഇതിന് 37ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ റൊമാനിയ മറുപടി നൽകി. റസ്വാൻ മാരിൻ ആണ് റൊമാനിയക്ക് ആയി പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചു എങ്കിലും വിജയ ഗോൾ വന്നില്ല.

Exit mobile version