Site icon Fanport

റൊണാൾഡോ പോർച്ചുഗലിന്റെ രണ്ടു സൗഹൃദ മത്സരങ്ങളിൽ കളിക്കില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ അടുത്ത രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കില്ല. ഈ മത്സരങ്ങളിൽ താരത്തിന് വിശ്രമം നൽകാനാണ് പരിശീലകൻ റൊബേർടോ മാർട്ടിനസ് തീരുമാനിച്ചിരിക്കുന്നത്. ഈ വരുന്ന ആഴ്ച ഫിൻലാൻഡിനെയും ക്രൊയേഷ്യയുമാണ് പോർച്ചുഗൽ സൗഹൃദ മത്സരത്തിൽ നേരിടേണ്ടിയിരുന്നത്. യൂറോകപ്പിന് മുന്നേയുള്ള മൂന്ന് സൗഹൃദ മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഇവ.

റൊണാൾഡോ 23 10 14 02 19 04 454

എന്നാൽ ജൂൺ 11ന് നടക്കുന്ന അയർലൻഡിനെതിരായ അവസാന സൗഹൃദ മത്സരത്തിൽ റൊണാൾഡോ കളിക്കും. അതാണ് യൂറോകപ്പിന് മുന്നേയുള്ള പോർച്ചുഗലിന്റെ അവസാന മത്സരം. ജൂൺ പതിനെട്ടാം തീയതി ചെക്ക് റിപ്പബ്ലിക് എതിരെയാണ് പോർച്ചുഗലിന്റെ യൂറോകപ്പിലെ ആദ്യ മത്സരം. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ സീസൺ രണ്ടു ദിവസം മുമ്പ് മാത്രമായിരുന്നു അവസാനിച്ചത്.

ലോകകപ്പിലെ നിരാശ യൂറോ കപ്പിലൂടെ മാറ്റാൻ ആകും എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോയും പോർച്ചുഗലും പ്രതീക്ഷിക്കുന്നത്.

Exit mobile version