റൊണാൾഡോ മടക്കത്തിൽ ഗോൾ അടിക്കാൻ കഴിയാതെ പോർച്ചുഗൽ

- Advertisement -

9 മാസങ്ങൾക്ക് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ജേഴ്സിയിൽ എത്തിയ മത്സരം സമനിലയിൽ. ഇന്ന് യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഉക്രൈനെ ആയിരുന്നു പോർച്ചുഗൽ നേരിട്ടത്‌‌‌. കളിയിൽ ഒരു ഗോൾ പോലും ഇന്ന് പിറന്നില്ല. ഉക്രൈൻ കീപ്പറുടെ മികവാണ് ഇന്ന് മിക്ക അവസരങ്ങളിലും ഉക്രൈനെ രക്ഷിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. ലോകകപ്പിന് ശേഷം ആദ്യമായാണ് റൊണാൾഡോ പോർച്ചുഗീസ് ടീമിനായി ഇറങ്ങുന്നത്. അദ്രിയൻ സിൽവ, ബെർണാർഡോ സിൽവ, കാൻസെലോ എന്നീ പ്രമുഖ താരങ്ങൾ എല്ലാം ഇന്ന് പോർച്ചുഗലിനായി ഇറങ്ങിയിരുന്നു‌. ഇനി മാർച്ച് 26ന് സെർബിയക്ക് എതിരെയാണ് പോർച്ചുഗലിന്റെ കളി‌.

Advertisement