ബെല്ലിങ്‌ഹാമിന്റെ 6 ദിവസം മാത്രം പ്രായമായ റെക്കോർഡ് മറികടന്ന് പോളണ്ട് യുവതാരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് യുവതാരം ബെല്ലിങ്‌ഹാം 6 ദിവസം മുൻപ് സൃഷ്ട്ടിച്ച റെക്കോർഡ് മറികടന്ന് പോളണ്ട് യുവതാരം കാസ്പർ കൊസവോസ്കി. യൂറോ കപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് കാസ്പർ കൊസവോസ്കി സൃഷ്ട്ടിച്ചത്. 6 ദിവസം മുൻപ് കോയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ ഇറങ്ങികൊണ്ട് ബെല്ലിങ്‌ഹാം സൃഷ്ട്ടിച്ച റെക്കോർഡാണ് കാസ്പർ കൊസവോസ്കി മറികടന്നത്.

സ്പെയിനിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിക്കൊണ്ടാണ് കാസ്പർ കൊസവോസ്കി ബെല്ലിങ്‌ഹാമിന്റെ റെക്കോർഡ് മറികടന്നത്. ഇന്നലെ സ്പെയിനിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങുമ്പോൾ യുവതാരത്തിന്റെ പ്രായം 17 വർഷവും 246 ദിവസവുമായിരുന്നു. മത്സരത്തിൽ ശക്തരായ സ്പെയിനിനെതിരെ സമനില പിടിക്കാനും പോളണ്ടിനായി.