ഫിൽ ഫോഡന് പരിക്ക്, ടീമിനൊപ്പം പരിശീലനം നടത്തിയില്ല

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിന് ഒരു ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ട് പരിക്ക് തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഫിൽ ഫോഡനാണ് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ഫോഡൻ ഇന്ന് ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. അതെ സമയം ഫോഡനെ മുൻകരുതൽ എന്ന നിലയിലാണ് പരിശീലനത്തിൽ നിന്ന് വിട്ടുനിർത്തിയായതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇംഗ്ലണ്ടിന് വേണ്ടി യൂറോ കപ്പിൽ 3 മത്സരങ്ങളിൽ ഫോഡൻ ഇതുവരെ കളിച്ചിട്ടുണ്ട്. ഡെന്മാർക്കിനെതിരായ സെമി ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ പകരക്കാരനായി ഫോഡൻ ഇറങ്ങിയിരുന്നു. ഫോഡന് പരിക്കേറ്റെങ്കിലും ബാക്കിയുള്ള 25 ഇംഗ്ലണ്ട് താരങ്ങൾ ഇന്ന് പരിശീലനം നടത്തിയിട്ടുണ്ട്. കൂടാതെ ടീമിലെ മുഴുവൻ താരങ്ങളും യുവേഫയുടെ നിർബന്ധിത കോവിഡ് ടെസ്റ്റിന് വിധേയരാവുകയും നെഗറ്റീവ് റിസൾട്ട് ആവുകയും ചെയ്തിട്ടുണ്ട്.

Exit mobile version