U-17 യൂറോ കപ്പ്, സെമി ലൈനപ്പ് ആയി

അയർലണ്ടിൽ നടക്കുന്ന അണ്ടർ 17 യൂറോ കപ്പിന്റെ സെമി ലൈനപ്പായി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ തോൽപ്പിച്ചതോടെ ഇറ്റലി സെമിയിൽ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിക്കു വേണ്ടി ടോംഗ്യ ആണ് വിജയ ഗോൾ നേടിയത്. ഫ്രാൻസിനെ ആകും ഇറ്റലി സെമിയിൽ നേരിടുക. നേരത്തെ ചെക് റിപബ്ലികിനെ 6-1ന് തോൽപ്പിച്ച് ആണ് ഫ്രാൻസ് ഫൈനലിൽ എത്തിയത്. മെയ് 16നാകു സെമി നടക്കുക.

ഇന്നലെ നടന്ന മറ്റൊരു സെമിയിൽ സ്പെയിൻ ഹംഗറിയെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് 1-1 എന്നായിരുന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് സ്പെയിൻ വിജയിച്ചത്. സ്പെയിൻ ഹോളണ്ടിനെ ആകും സെമിയിൽ നേരിടുക. ഹോളണ്ട് നേരത്തെ ബെൽജിയത്തെ തോൽപ്പിച്ച് കൊണ്ട് സെമിയിൽ എത്തിയിരുന്നു.

പത്ത് വർഷത്തിന് ശേഷം ഗോളുമായി ക്വാഗ്ലിയരെല്ല, പാർമയിൽ ഗോൾ മഴ പെയ്യിച്ച് ഇറ്റലി

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് ഇറ്റലി. പാർമയിൽ നടന്ന മത്സരത്തിൽ ലിച്ചെൻസ്റ്റെയിനിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അസൂറികൾ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല, മാർക്കോ വെരാട്ടി, മോയിസി കീൻ,ലിയോണാർഡോ പാവോലേറ്റി എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോളടിച്ചത്. ഫാബിയോ ക്വാഗ്ലിയരെല്ല ഇതിനു മുൻപ് അസൂറിപ്പടയ്ക്ക് വേണ്ടി ഗോളടിച്ചത് പത്ത് കൊല്ലം മുൻപാണ്.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിച്ച് യുവന്റസ് യുവതാരം മോയിസി കീൻ വരവറിയിച്ചു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് വെരാട്ടി ഇറ്റലിക്ക് വേണ്ടി ഗോളടിക്കുന്നത്. യൂറോ യോഗ്യത മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ നിന്നുമായി ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ ഇറ്റലി അടിച്ച് കൂട്ടിയത് എട്ടു ഗോളുകളാണ്. ലോകകപ്പ് യോഗ്യത നേടാൻ ആകാതെ നാണക്കേടിന്റെ പടുകുഴിയിൽ നിന്നും റോബർട്ടോ മാൻചിനിയുടെ കീഴിൽ ശക്തമായ തിരിച്ചുവരവാണ് അസൂറികൾ നടത്തുന്നത്. ഇന്നത്തെ ഇറ്റലിയുടെ ഏകപക്ഷീയമായ ജയം യൂറോ കപ്പിനായി ഒരുങ്ങുന്ന ടീമുകൾക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്

ഐസ്ലാൻഡിനെ കെട്ടുകെട്ടിച്ച് ഫ്രാൻസ്

യൂറോപ്യൻ യോഗ്യത പോരാട്ടത്തിൽ ഐസ്ലാൻഡിനു ദയനീയ തോൽവി. ഫ്രാൻസ് ആണ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഐസ്ലാൻഡിനെ തോൽപ്പിച്ചത്. വമ്പൻ ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനം നിലനിർത്താനും ഫ്രാൻസിനായി.

ഫ്രാൻസിന് വേണ്ടി ബാഴ്‌സലോണ താരം ഉംറ്റിറ്റിയാണ് ആദ്യ പകുതിയിൽ ഗോളടിക്ക് തുടക്കമിട്ടത്. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി താരം ജിറൂദും എമ്പപ്പെയും ഗ്രീസ്മാനും ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടി.

ഇന്നത്തെ ഗോളോടെ ജിറൂദ് ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഐസ്ലാൻഡിനെതിരെയുള്ള ഗോൾ ജിറൂദിന്റെ ഫ്രാൻസ് ജേഴ്സിയിലെ 35മത്തെ ഗോളായിരുന്നു. ഡേവിഡ് ട്രെസിഗെയെയാണ് ജിറൂദ് മറികടന്നത്.  രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവുമായി ഫ്രാൻസ് ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

ഫൈവ് സ്റ്റാർ പ്രകടനവുമായി ഇംഗ്ലണ്ട്

യൂറോപ്യൻ യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മോണ്ടിനെഗ്രോക്കെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇംഗ്ലണ്ട് മോണ്ടിനെഗ്രോയോ തോൽപ്പിച്ച് വിട്ടത്. യുവ താരങ്ങൾക്ക് അവസരം നൽകികൊണ്ട് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മോണ്ടിനെഗ്രോയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. മാർകോ വെസോവിച്ച് ആണ് ഗോൾ നേടിയത്.

എന്നാൽ അധികം വൈകാതെ തന്നെ മൈക്കിൾ കീനിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. കീനിന്റെ ഇംഗ്ലണ്ട് ജേഴ്സിയിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.  തുടർന്ന് ഇരു പകുതികളിലുമായി ഇരട്ട ഗോൾ നേടിയ റോസ് ബാർക്ലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു. തുടർന്ന് ഹരി കെയ്‌നും റഹീം സ്റ്റെർലിംഗും ഇംഗ്ലണ്ടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

മോഡ്രിചും റാകിറ്റിചും ഒന്നും പ്രശ്നമല്ല, ക്രൊയേഷ്യയെ ഞെട്ടിച്ച് ഹംഗറി

ലോകകപ്പിലെ ഫൈനൽ വരെയുള്ള ക്രൊയേഷ്യയുടെ കുതിപ്പ് ഒന്നും കേട്ട് ഹംഗറി പേടിച്ചിട്ടില്ല. ഇത് ലോകകപ്പല്ല യൂറോ കപ്പ് ആണെന്ന് പ്രഖ്യാപിച്ച് കൊണ്ട് യൂറോ കപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ ക്രൊയേഷ്യയെ വീഴ്ത്തിയിരിക്കുകയാണ് ഹംഗറി. ഇന്നലെ ഹംഗറിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹംഗറിയുടെ വിജയം. ക്രൊയേഷ്യൻ നിരയിൽ സൂപ്പർ താരങ്ങളായ മോഡ്രിച്, റാകിറ്റിച്, പെസിച് എന്നിവരെല്ലാം ഉണ്ടായിരുന്നു.

കളിയുടെ അഞ്ചാം മിനുട്ടിൽ ലീഡെടുത്ത ശേഷമായിരുന്നു ക്രൊയേഷ്യയുടെ പതനം. റെബിക് ആണ് ക്രൊയേഷ്യക്ക് അഞ്ചാം മിനുട്ടിൽ ലീഡ് നൽകി തന്നത്. പിന്നീട് പൊരുതിയ ഹംഗറി സലായിയുടെയും പറ്റ്കൈയുടെയും ഗോളിൽ 2-1ന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്ലൊവാക്യയോട് പരാജയപ്പെട്ട ടീമാണ് ഹംഗറി.

നൂറാം മത്സരത്തിൽ ഗോളടിച്ച് ഹസാർഡ്, ബെൽജിയത്തിന് ജയം

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ബെൽജിയത്തിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൈപ്രസിനെ ബെൽജിയം പരാജയപ്പെടുത്തിയത്. ഈഡൻ ഹസാർഡും മിച്ചി ബാത്ശുവായിയുമാണ് ബെൽജിയത്തിന്റെ ഗോളുകൾ നേടിയത്. തന്റെ നൂറാം മത്സരത്തിലും ഗോളടിച്ച് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഹസാർഡിനു സാധിച്ചു. ബെൽജിയത്തിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന മൂന്നാം താരമാണ് ഹസാർഡ്.

ബെൽജിയത്തിന് വേണ്ടിയുള്ള തന്റെ മുപ്പതാം ഗോളാണ് ചെൽസി താരം ഇന്ന് നേടിയത്. ബാത്ശുവായിയാണ് ഹസാർഡിന്റെ ഗോളിന് വഴിയൊരുക്കിയത്. ബാത്ത് ശുവായിയുടെ ഗോളിന് തോർഗൻ ഹസാർഡാണ്‌ വഴിയൊരുക്കിയത്. ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റഷ്യക്കെതിരെ ബെൽജിയം ജയിച്ചിരുന്നു.

നിക്കോ ഷുൾസിന്റെ 90th മിനിറ്റിലെ ഗോളിൽ ഹോളണ്ടിനെ കീഴടക്കി ജർമ്മനി

യൂറോ യോഗ്യത മത്സരത്തിൽ ജർമ്മനിക്ക് വമ്പൻ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹോളണ്ടിനെ ജർമ്മനി പരാജയപ്പെടുത്തിയത്. ലോകകപ്പിന് ശേഷം നേഷൻസ് ലീഗിലേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായി ഇന്നത്തെ ജയം. ലിറോയ് സനെ,സെർജി ഗ്നബ്രി, നിക്കോ ഷുൾസ് എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്. ഹോളണ്ടിന് വേണ്ടി മെംഫിസ് ദിപേയും ഡി ലിറ്റും ഗോളടിച്ചു.

ആസ്റ്റർഡാമിൽ നടന്ന മത്സത്തിൽ ഒരു അസിസ്റ്റും ഗോളുമായി നിക്കോ ഷുൾസ് ജർമ്മനിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലിറോയ് സനെയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ഹോഫൻഹെയിം താരം ഷുൾസാണ്. ഏറെ വൈകാതെ തന്നെ ലിവർപൂൾ പ്രതിരോധതാരം വാൻ ഡൈക്കിനെ നോക്കുകുത്തിയാക്കി ഗ്നബ്രി രണ്ടാം ഗോൾ നേടി. എന്നാൽ ഓറഞ്ച് പട രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു.

മത്സരം പുനരാരംഭിച്ച് മൂന്നാം മിനുട്ടിൽ അയാക്സ് താരം ഡി ലിറ്റിലൂടെ ഹോളണ്ട് തിരിച്ചടിച്ചു. ലിയോൺ താരം മെംഫിസ് ദിപേയ് ജർമ്മൻ വൻ മതിൽ മാനുവൽ നുയറിനെ കടന്നു വലകുലുക്കി. പിന്നീട് മാനുവൽ നുയറിന്റെ മികച്ച പ്രകടനം ജർമ്മനിയെ പലതവണ കാത്തു. മത്സരമവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റൂയിസിനെ ഇറക്കിയ ജോവാക്കിം ലോയുടെ പ്രതീക്ഷകൾ തെറ്റിയില്ല നിക്കോ ഷുൾസിലൂടെ ജർമ്മനി ജയം സ്വന്തമാക്കി.

യൂറോ കപ്പ് യോഗ്യത, വെയിൽസിന് വിജയ തുടക്കം

യൂറോ കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ വെയിൽസിന് വിജയത്തോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ സ്ലൊവാകിയയെ ആണ് വെയിൽസ് പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഗിഗ്സ് പരിശീലിപ്പിക്കുന്ന വെയിൽസിന്റെ വിജയം. ആഴ്സണൽ താരം റാംസി ഇല്ലാതെ ആയിരുന്നു വെയിൽസ് ഇന്ന് ഇറങ്ങിയത്. കളി തുടങ്ങി അഞ്ചു മിനുട്ടുകൾക്ക് അകം തന്നെ വെയിൽസ് ലീഡ് എടുത്തിരുന്നു. സ്വാൻസി സിറ്റി താരം ഡാനിയൽ ജെയിംസ് ആണ് വിജയഗോളായി മാറിയ ആ ഗോൾ നേടിയത്.

ഈ ഇന്റർനാഷണൽ ബ്രേക്കിലെ വെയിൽസിന്റെ രണ്ടാം വിജയമാണിത്. നേരത്തെ സൗഹൃദ മത്സരത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയെയും എതിരില്ലാത്ത ഒരു ഗോളിന് വെയിൽസ് തോൽപ്പിച്ചിരുന്നു. ഇന്ന് റയൽ മാഡ്രിഡ് താരം ബെയ്ലും വെയിൽസിനായി ഇറങ്ങിയിരുന്നു.

റാമോസിന്റെ പനേങ്കയിൽ സ്പെയിനിന് ജയം

യൂറോ കപ്പ് യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗ്രൂപ്പ് എഫിൽ സ്പെയിനിന് ജയം. നോർവേയെയാണ് സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.  മത്സരത്തിന്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിച്ചെങ്കിലും റാമോസിന്റെ പെനാൽറ്റി ഗോളിലാണ് സ്പെയിൻ ജയിച്ചത്.

മത്സരത്തിന്റെ 16ആം മിനുട്ടിലാണ് റോഡ്രിഗോയിലൂടെ സ്പെയിൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ജോർഡി അൽബയുടെ പാസിൽ നിന്നായിരുന്നു വലൻസിയ താരത്തിന്റെ ഗോൾ. എന്നാൽ മത്സരത്തിൽ സ്പെയിൻ പൂർണ്ണമായ ആധിപത്യം പുലർത്തിയിട്ടും രണ്ടാം പകുതിയിൽ ജോഷ് കിങ്ങിന്റെ ഗോളിൽ നോർവേ സമനില പിടിച്ചു. ജോൺസണെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് നോർവേ സമനില ഗോൾ നേടിയത്.

എന്നാൽ നോർവേ സമനില പിടിച്ച് അധിക വൈകാതെ തന്നെ സ്പെയിൻ മത്സരത്തിൽ വീണ്ടും മുൻപിലെത്തി. ഇത്തവണ പെനാൽറ്റിയിലൂടെ റാമോസാണ് സ്പെയിനിന് ഗോൾ നേടി കൊടുത്തത്. നോർവേ താരം ഗോൾ കീപ്പർക്ക് നൽകിയ മൈനസ് പാസ് പിടിച്ചെടുത്ത മൊറാട്ടയെ ജർസ്റ്റെയ്ൻ ഫൗൾ ചെയ്യുകയും റഫറി പെനാൽറ്റി വിധിക്കുകയുമായിരുന്നു.

സ്റ്റെർലിങിന് ഹാട്രിക്കിന് ചെക്ക്റിപബ്ലിക്കിന് ഇംഗ്ലണ്ടിന്റെ ചെക്ക്

യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഗംഭീര വിജയം. ചെക്ക് റിപബ്ലിക്കിനെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. പരിക്ക് കാരണം പല താരങ്ങളും ഇല്ലാതെ ഇറങ്ങിയിട്ടും ഇംഗ്ലണ്ടിന്റെ യുവനിര ചെക്ക് റിപബ്ലിക്കിന്റെ കഥ കഴിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിംഗിന്റെ ഹാട്രിക്കാണ് വിജയത്തിൽ ഇംഗ്ലണ്ടിന് ബലമായത്.

24, 62, 68 മിനുട്ടുകളിൽ ആയിരു‌ന്നു സ്റ്റെർലിംഗിന്റെ ഗോളുകൾ. സ്റ്റെർലിംഗ് ഈ നാസം നേടുന്ന രണ്ടാം ഹാട്രിക്കാണിത്. ഈ മാസം തന്നെ സിറ്റിക്ക് വേണ്ടി വാറ്റ്ഫോർഡിനെതിരെയും സ്റ്റെർലിങ്വ് ഹാട്രിക്ക് നേടിയിരുന്നു‌. ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു ഗോൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളിലൂടെയും ആയിരുന്നു‌. യുവ താരങ്ങളായ സാഞ്ചോ, ഹുഡ്സൺ ഒഡോയ്, ഡെക്ലാൻ റൈസ് എന്നിവരൊക്കെ ഇന്നലെ ഇംഗ്ലണ്ടിനായി കളത്തിൽ ഇറങ്ങി. ഹുഡ്സൊൺ ഒഡോയിയുടെയും ഡെക്ലൻ റൈസിന്റെയും ഇംഗ്ലണ്ട് അരങ്ങേറ്റമായിരുന്നു ഇത്.

റൊണാൾഡോ മടക്കത്തിൽ ഗോൾ അടിക്കാൻ കഴിയാതെ പോർച്ചുഗൽ

9 മാസങ്ങൾക്ക് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ജേഴ്സിയിൽ എത്തിയ മത്സരം സമനിലയിൽ. ഇന്ന് യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഉക്രൈനെ ആയിരുന്നു പോർച്ചുഗൽ നേരിട്ടത്‌‌‌. കളിയിൽ ഒരു ഗോൾ പോലും ഇന്ന് പിറന്നില്ല. ഉക്രൈൻ കീപ്പറുടെ മികവാണ് ഇന്ന് മിക്ക അവസരങ്ങളിലും ഉക്രൈനെ രക്ഷിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. ലോകകപ്പിന് ശേഷം ആദ്യമായാണ് റൊണാൾഡോ പോർച്ചുഗീസ് ടീമിനായി ഇറങ്ങുന്നത്. അദ്രിയൻ സിൽവ, ബെർണാർഡോ സിൽവ, കാൻസെലോ എന്നീ പ്രമുഖ താരങ്ങൾ എല്ലാം ഇന്ന് പോർച്ചുഗലിനായി ഇറങ്ങിയിരുന്നു‌. ഇനി മാർച്ച് 26ന് സെർബിയക്ക് എതിരെയാണ് പോർച്ചുഗലിന്റെ കളി‌.

ഗോൾകീപ്പറുടെ അബദ്ധത്തിൽ നിന്ന് ബെൽജിയത്തെ രക്ഷിച്ച് ഹസാർഡ്

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളുടെ തുടക്കത്തിൽ ഹസാർഡ് ബെൽജിയത്തിന്റെ ഹീറോ ആയി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റഷ്യയെ നേരിട്ട ബെൽജിയം മിന്നും വിജയം തന്നെ സ്വന്തമാക്കി. ബെൽജിയൻ ഗോൾ കീപ്പറായ കോർട്ടോയുടെ ഒരു വലിയ അബദ്ധം ബെൽജിയത്തെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു എങ്കിലും അത് മറികടക്കാൻ ഹസാർഡിലൂടെ ബെൽജിയത്തിനായി.

കളിയുടെ തുടക്കത്തിൽ യുറി ടെലെമെൻസിന്റെ ഗോളിൽ ബെൽജിയം മുന്നിൽ എത്തി. എന്നാൽ 16ആം മിനുട്ടിൽ കോർട്ടോയ്ക്ക് പറ്റിയ അബദ്ധം കളി 1-1ലേക്ക് എത്തിച്ചു. ഗോൾകീപ്പർ കാലിൽ കൂടുതൽ സമയം പന്ത് വെച്ചപ്പോൾ റഷ്യൻ താരങ്ങൾ പ്രസ് ചെയ്ത് ആ പന്ത് കൈക്കലാക്കി ഗോൾ അടിക്കുകയായിരുന്നു‌‌. പിന്നീട് ക്യാപ്റ്റൻ ഹസാർഡിന്റെ ഒറ്റയാൾ പോരിൽ ആണ് ബെൽജിയം റഷ്യയെ മറികടന്നത്. 45ആം മിനുട്ടിലും 88ആം മിനുട്ടിലും ഹസാർഡ് റഷ്യൻ കല കുലുക്കി.

Exit mobile version