Site icon Fanport

വീണ്ടും ഒരു വൻ വിജയവുമായി ഓറഞ്ച് പട

ഓറഞ്ച് പട അവരുടെ മികവ് തുടരുകയാണ്. ഇന്ന് യൂറോ കപ്പ് യോഗ്യത റൗണ്ടിൽ നെതർലന്റ്സ് തോൽപ്പിച്ചത് എസ്റ്റോണിയയെ ആണ്. എസ്റ്റോണിയയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു നെതർലാന്റ്സിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ജർമ്മിനിക്കെതിരെയും ഓറഞ്ച് പട വലിയ വിജയം നേടിയിരുന്നു. ഇന്നത്തെ വിജയത്തിൽ ഇരട്ട ഗോളുകളുമായി ബാബെൽ വലിയ പങ്കുവഹിച്ചു.

17, 47 മിനുട്ടുകളിൽ ആയിരുന്നു ബബെലിന്റെ ഗോളുകൾ. റയാം ബാബെൽ ആദ്യമായാണ് രാജ്യത്തിനു വേണ്ടി ഒരു മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുന്നത്. രണ്ടാ പകുതിയിൽ മെംഫിസ് ഡിപായും, ലിവർപൂൾ താരം വൈനാൾഡയും ഗോൾ നേടിക്കൊണ്ട് ഗോൾപട്ടിക തികച്ചു.

Exit mobile version