Site icon Fanport

മേസൺ മൗണ്ടും ചിൽവെലും ഐസൊലേഷനിൽ, ഇന്ന് കളിക്കില്ല

ഇന്ന് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ചെക്ക് റിപബ്ലിക്കിനെ നേരിടുമ്പോൾ ഇംഗ്ലണ്ടിനൊപ്പം മധ്യനിര താരം മേസൺ മൗണ്ടും ഫുൾബാക്കായ ചിൽവെലും ഉണ്ടാകില്ല. കോവിഡ് പോസിറ്റീവ് ആയ സ്കോട്ട്ലൻഡ് മിഡ്ഫീൽഡർ ബില്ലി ഗിൽ‌മോറുമായി അടുത്ത് ഇടപഴകിയതാണ് ഇരുവർക്കും പ്രശ്നമായത്. ക്ലോസ് കോണ്ടാക്ട് ആയതു കൊണ്ട് ഇരുവരും ഐസൊലേഷനിൽ നിൽക്കണം എന്ന് മെഡിക്കൽ വിഭാഗം നിർദേശിക്കുക ആയിരുന്നു‌.

കഴിഞ്ഞ വെള്ളിയാഴ്ച വെംബ്ലിയിൽ വെച്ച് സ്കോട്ട്ലൻഡുമായി നടന്ന മത്സര ശേഷം മൗണ്ടും ചിൽ‌വെല്ലും ഗിൽ‌മോറുമായി സമയം ചിലവഴിച്ചിരുന്നു എന്ന് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഇന്നലെ നടത്തിയ ടെസ്റ്റുകളിൽ ഇരു കളിക്കാരും നെഗറ്റീവ് ആയിരുന്നു എന്നാലും ഐസൊലേഷൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഗ്രൂപ്പിൽ ഒന്നാമതെത്താൻ ഇംഗ്ലണ്ടിന് ഇന്ന് വിജയിക്കണം.

Exit mobile version