മൊറാട്ടയുടെ പ്രകടനത്തിൽ തൃപ്തനാണ് എന്ന് ലൂയി എൻറികെ

Img 20210615 143642
Credit: Twitter

ഇന്നലെ രാത്രി നടന്ന സ്വീഡനുമായുള്ള മത്സരത്തിൽ സ്പെയിൻ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. സ്പാനിഷ് സ്ട്രൈക്കദ് ആല്വാരോ മൊറാട്ടയുടെ രണ്ട് വലിയ മിസ്സുകൾ ആണ് സ്പെയിനിനെ വിജയത്തിൽ നിന്ന് അകറ്റിയത്. എന്നാൽ അൽവാരോ മൊറാറ്റയുടെ പ്രകടനത്തെ ലൂയി എൻറികെ പ്രതിരോധിച്ചു. രണ്ട് അവസരങ്ങൾ മിസ് ചെയ്തു എങ്കിലും യുവന്റസ് സ്‌ട്രൈക്കർ മൊറാറ്റയ്ക്ക് ഒരു മികച്ച മത്സരമായിരുന്നു ഇന്നലത്തേത് എന്ന് സ്‌പെയിൻ മാനേജർ ലൂയിസ് എൻറികെ പറഞ്ഞു.

ഗ്രൂപ്പ് ഇയിൽ നിന്ന് സ്പെയിൻ മുന്നേറും എന്നും അതോർത്ത് വിഷമിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അവസരങ്ങൾ മുതലെടുക്കണം എന്നായിരിക്കും അഗ്രഹം. മൊറാട്ടക്ക് മാത്രമല്ല മറ്റു താരങ്ങൾക്കും അവസരം ഉണ്ടായിരുന്നു എന്നും എൻറികെ പറഞ്ഞു. ഇന്നലെ വിജയിക്കാത്തതിൽ ആശങ്ക ഇല്ലായെന്നും സ്വീഡനെക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സ്പെയിൻ ആയിരുന്നു എന്നും അതാണ് പ്രധാനം എന്നും സ്പെയിൻ പരിശീലകൻ പറഞ്ഞു.

“കളി ജയിക്കാൻ ഞങ്ങൾക്ക് മതിയായ അവസരങ്ങളുണ്ടായിരുന്നു. ഞങ്ങൾ ആ അവസരങ്ങൾ മുതലെടുത്തില്ല എന്നതാണ് വസ്തുത. അത് വളരെ വ്യക്തമാണ്” എൻറികെ പറഞ്ഞു.

Previous articleഡീൻ ഹെൻഡേഴ്സൺ ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
Next articleമനോഹരം ഈ പന്ത്, പ്രീമിയർ ലീഗ് പുതിയ സീസണായുള്ള മാച്ച് ബോൾ എത്തി