Site icon Fanport

മോഡ്രിചും റാകിറ്റിചും ഒന്നും പ്രശ്നമല്ല, ക്രൊയേഷ്യയെ ഞെട്ടിച്ച് ഹംഗറി

ലോകകപ്പിലെ ഫൈനൽ വരെയുള്ള ക്രൊയേഷ്യയുടെ കുതിപ്പ് ഒന്നും കേട്ട് ഹംഗറി പേടിച്ചിട്ടില്ല. ഇത് ലോകകപ്പല്ല യൂറോ കപ്പ് ആണെന്ന് പ്രഖ്യാപിച്ച് കൊണ്ട് യൂറോ കപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ ക്രൊയേഷ്യയെ വീഴ്ത്തിയിരിക്കുകയാണ് ഹംഗറി. ഇന്നലെ ഹംഗറിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹംഗറിയുടെ വിജയം. ക്രൊയേഷ്യൻ നിരയിൽ സൂപ്പർ താരങ്ങളായ മോഡ്രിച്, റാകിറ്റിച്, പെസിച് എന്നിവരെല്ലാം ഉണ്ടായിരുന്നു.

കളിയുടെ അഞ്ചാം മിനുട്ടിൽ ലീഡെടുത്ത ശേഷമായിരുന്നു ക്രൊയേഷ്യയുടെ പതനം. റെബിക് ആണ് ക്രൊയേഷ്യക്ക് അഞ്ചാം മിനുട്ടിൽ ലീഡ് നൽകി തന്നത്. പിന്നീട് പൊരുതിയ ഹംഗറി സലായിയുടെയും പറ്റ്കൈയുടെയും ഗോളിൽ 2-1ന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്ലൊവാക്യയോട് പരാജയപ്പെട്ട ടീമാണ് ഹംഗറി.

Exit mobile version