മെസ്സിയും റൊണാൾഡോയും പിന്നിൽ, നൂറാം ഗോളടിച്ച് എമ്പപ്പെ

കരിയറിലെ നൂറാം ഗോളടിച്ച് ഫ്രാൻസിന്റെ സൂപ്പർ താരം കൈലിയൻ എംബപ്പെ. യൂറോ കപ്പിനായുള്ള യോഗ്യത മത്സരത്തിലാണ് എമ്പപ്പെ നൂറാം ഗോൾ നേടിയത്. അൻഡോറയ്ക്കെതിരായ മത്സരത്തിലെ ആദ്യ ഗോൾ നേടിയാണ് എമ്പപ്പെ ഈ നേട്ടം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 22 വയ്സും 356 ദിവസത്തിനും ശേഷമാണ് നൂറാം കരിയർ ഗോൾ പിറക്കുന്നത്. 22 വയസും 97 ദിവസത്തിനും ശേഷമാണ് ലയണൽ മെസ്സി ഗോളടിക്കുന്നത്. അതേ സമയം 20 വയസും 173 ദിവസവുമായിരുന്നു 100 ആം ഗോളടിക്കുമ്പോൾ എമ്പപ്പെയുടെ പ്രായം. പിഎസ്ജിക്കും മൊണാക്കോയ്ക്കുമായി നാലു സീസണുകളിലായി 87 ഗോളടിക്കാൻ എമ്പപ്പെയ്ക്കായി. ഫ്രാൻസിന് വേണ്ടിയുള്ള 13 ആം ഗോൾ ആയിരുന്നു എംബപ്പെയുടെ 100ആം ഗോൾ.

Loading...