Site icon Fanport

യൂറോ നേടാൻ ഇറ്റലിക്ക് സാധിക്കും – മാൻചിനി

2020 ലെ യൂറോ കപ്പ് നേടാൻ ഏറ്റവും സാധ്യത കലിപ്പിക്കുന്നത് ഇറ്റലിക്കാണെന്നു ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻചിനി. ലോകകപ്പ് ക്വാളിഫിക്കേഷൻ ദുരന്തത്തിൽ നിന്നും ഇറ്റാലിയൻ ഫുട്ബോൾ കാരകേറിയെന്നു പറഞ്ഞ മാൻചിനി ഇറ്റാലിയൻ ഫുട്ബാളിന്റെ ഭാവി ഭദ്രമാണെന്നും അവകാശപ്പെട്ടു. ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് റഷ്യൻ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതെ പോയത്.

കടുത്ത അഴിമതിയിൽ മുങ്ങിയിരുന്ന ഇറ്റാലിയൻ ഫുട്ബാളിൽ മാറ്റത്തിന്റെ ലക്ഷണങ്ങൾ കണ്ടത് അതിനു പിന്നാലെയാണ്. പിന്നീട് നടന്ന മത്സരങ്ങളിൽ മാൻചിനിയുടെ പരീക്ഷങ്ങൾ പച്ചപിടിക്കുന്നതായിട്ടാണ് കണ്ടത്. 2020 ലെ യൂറോ കപ്പും അതിനു പിന്നാലെ വരുന്ന ലോകകപ്പുമാണ് മാൻചിനിയും സംഘവും ലക്ഷ്യം വെക്കുന്നത്.

Exit mobile version