Picsart 24 06 11 18 26 18 551

പരിക്ക്, ലെവൻഡോസ്കിക്ക് യൂറോ കപ്പിലെ ആദ്യ മത്സരം നഷ്ടമാകും

യൂറോ കപ്പ് ആരംഭിക്കും മുമ്പ് പോളണ്ടിന് വൻ തിരിച്ചടി. അവരുടെ ക്യാപ്റ്റൻ ആയ ലെവൻഡോസ്കിക്ക് യൂറോ കപ്പിലെ ആദ്യ മത്സരം നഷ്ടമാകും. ഇന്നലെ നടന്ന തുർക്കിക്ക് എതിരാറ്റ മത്സരത്തിന് ഇടയിലാണ് ലെവൻഡോസ്കിക്ക് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നഷ്ടമാകും എന്നും പോളണ്ട് അറിയിച്ചു.

നെതർലന്റ്സിനെ ആണ് പോളണ്ട് ആദ്യ മത്സരത്തിൽ നേരിടുന്നത്. ജൂൺ 21ന് നടക്കുന്ന ഓസ്ട്രിയക്ക് എതിരായ മത്സരത്തിനു മുമ്പ് ലെവൻഡോസ്കി തിരികെ വരും എന്നാണ് പോളണ്ടിന്റെ പ്രതീക്ഷ. ഗ്രൂപ്പ് ഡിയിൽ നെതർലന്റ്സ്, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവർക്ക് ഒപ്പം ആണ് പോളണ്ട് കളിക്കുന്നത്.

Exit mobile version