കുളുസവേസ്കിക്ക് കൊറോണ, സ്പെയിനിന് എതിരായ മത്സരം നഷ്ടമാകും

20210608 221617
- Advertisement -

സ്വീഡിഷ് യുവതാരം ഡെജാൻ കുളുസവെസ്കിക്ക് കൊറോണ. താരം ഇന്നലെ നടത്തിയ കൊറോണ പരിശോധനയിൽ കൊറോണ പോസിറ്റീവ് ആയതായി സ്വീഡിഷ് പരിശീലകൻ ആൻഡേഴ്സൺ പറഞ്ഞു. ഇറ്റലിയൻ ക്ലബായ യുവന്റസിന്റെ താരം സ്വീഡന്റെ പ്രധാന താരങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ കുളുസവേസ്കിയെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്യില്ല. സ്പെയിനിന് എതിരായ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ കുളുസവെസ്കി ഉണ്ടാകില്ല.

ജൂൺ 18ന് നടക്കുന്ന സ്ലൊവാക്യക്ക് എതിരായ മത്സരത്തിനു മുമ്പ് കുളുസവെസ്കി നെഗറ്റീവ് ആകും എന്ന പ്രതീക്ഷയിൽ ആണ് സ്വീഡൻ. കുളുസവെസ്കിക്ക് ടീമിനൊപ്പം നിന്നപ്പോൾ അല്ല കൊറോണ വന്നത് എന്നും താരം വേറെ താരങ്ങളുമായി ഇടപഴകിയിട്ടില്ല എന്നും ആൻഡേഴ്സൺ പറഞ്ഞു. സ്പെയിനിന്റെ ക്യാപ്റ്റനായ ബുസ്കെറ്റ്സും കൊറോണ ബാധിച്ച് ടീമിന് പുറത്താണ്.

Advertisement