“നിർഭാഗ്യകരമായ ഗോളാണ് പരാജയത്തിന് കാരണം, ഫ്രാൻസിന് ഒപ്പം തന്നെ ജർമ്മനി നിന്നു” – ക്രൂസ്

ഇന്നലെ ഫ്രാൻസിനോടേറ്റ പരാജയം നിർഭാഗ്യവശാൽ ആയിരുന്നു എന്ന് ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ്. സെൽഫ് ഗോളിലായിരുന്നു ഇന്നലെ ജർമ്മനി ഫ്രാൻസിനോട് പരാജയപ്പെട്ടത്. തങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു എന്നും ഫ്രഞ്ചുകാരേക്കാൾ ഒട്ടും കുറവായിരുന്നില്ല തങ്ങളുടെ മുന്നേറ്റങ്ങൾ എന്നും ക്രൂസ് പറഞ്ഞു. പക്ഷേ നിർഭാഗ്യകരമായ ഒരു ഗോളണ് മത്സരം തീരുമാനിച്ചത്. ക്രൂസ് പറഞ്ഞു.

പത്തിൽ ഒമ്പത് തവണ തങ്ങൾ ആ ഗോളിനെ പ്രതിരോധിക്കുമായിരുന്നു എന്നും ഇന്നലെ അതിന് സാധിച്ചില്ല എന്നും ക്രൂസ് പറഞ്ഞു.

“ഞങ്ങൾ മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചു, ഫ്രഞ്ചുകാരിൽ നിന്ന് വളരെ കുറച്ച് പ്രത്യാക്രമണങ്ങളേ ഉണ്ടായിട്ടുള്ളൂ.” ക്രൂസ് പറഞ്ഞു. ഓഫ്സൈഡിൽ രണ്ട് ഗോളുകൾ ഫ്രാൻസ് നേടിയതിനെ “ഓഫ്‌സൈഡ് ഓഫ്‌സൈഡ് ആണ്” എന്നായിരുന്നു റയൽ മാഡ്രിഡ് താരത്തിന്റെ പ്രതികരണം. ഇനി പോർച്ചുഗലിനായുള്ള മത്സരത്തിനുള്ള ഒരുക്കമാണെന്നും ക്രൂസ് പറഞ്ഞു.

Exit mobile version