Site icon Fanport

ഒരു ഗോളും മൂന്ന് അസിസ്റ്റും, ബെൽജിയത്തിനായി ഡിബ്രുയിൻ മാജിക്ക്!!

മാഞ്ചസ്റ്റർ സിറ്റിയിലെ ഫോം സ്വന്തം രാജ്യത്തിന്റെ ജേഴ്സിയിലും തുടരുകയാണ് കെവിൻ ഡിബ്രുയിൻ. ഇന്ന് നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിട്ട ബെൽജിയം എതിരില്ലാത്ത നാലു ഗോളുകൡ വിജയിച്ചപ്പോൾ നാലിലും ഡി ബ്രുയിന്റെ വലിയ പങ്ക് തന്നെ ഉണ്ടായിരുന്നു. ആദ്യ മൂന്നു ഗോളുകൾക്ക് വഴി ഒരുക്കിയ ഡിബ്ര്യുയിൻ അവസാനത്തെ ഗോൾ സ്വയം നേടുകയും ചെയ്തു.

ലുകാകു, വെർമാലെൻ, ആൽഡെർവിയെറെൾഡ് എന്നിവർക്കാണ് ഡി ബ്ര്യുയിൻ അസിസ്റ്റുകൾ നൽകിയത്. മത്സരത്തിന്റെ ആദ്യ 32 മിനുട്ടുകളിൽ ആയിരുന്നു ഈ മൂന്നു ഗോളുകളും ഡിബ്രുയിൻ ഒരുക്കിയത്. രണ്ടാം പകുതിയിൽ സ്വയം ഗോൾ സ്കോർ ചെയ്യാനും ഈ മാഞ്ചസ്റ്റർ സിറ്റി താരം മറന്നില്ല. ഗ്രൂപ്പ് ഐയിൽ ഉള്ള ബെൽജിയം ആറിൽ ആറു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

Exit mobile version