കസാക്കിസ്ഥാനെയും തോൽപ്പിച്ച് ബെൽജിയം

- Advertisement -

2020ലെ യൂറോ കപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ച ബെൽജിയം ഇന്ന് യൂറോ യോഗ്യത മത്സരത്തിൽ കസാക്കിസ്ഥാനെയും തോൽപ്പിച്ചു. ഇന്ന് കസാക്കിസ്ഥാനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. ലുകാകുവിന് വിശ്രമം നൽകിയാണ് ബെൽജിയം ഇന്ന് ഇറങ്ങിയത്. ബെൽജിയത്തിനു വേണ്ടി ബാറ്റ്ഷുവയിയും മുനിയറുമാണ് ഗോളുകൾ നേടിയത്.

ഒരു അസിസ്റ്റ് ഒരുക്കി ഹസാർഡും ഇന്ന് ബെൽജിയത്തിനായി തിളങ്ങി. ക്ലബ് ബ്രൂജെയുടെ താരമായ ബ്രൻഡൺ മഷേലെ ഇന്ന് ബെൽജിയത്തിനായി അരങ്ങേറി. ബെഞ്ചിൽ നിന്ന് സബ്ബായി എത്തിയാണ് താരം തന്റെ ആദ്യ മത്സരം ബെൽജിയത്തിനായി കളിച്ചത്. യോഗ്യതാ റൌണ്ടിൽ എട്ടിൽ എട്ടും വിജയിച്ച ബെൽജിയം ഇപ്പോഴും ഗ്രൂപ്പിൽ ഒന്നാമതാണ്.

Advertisement