കാന്റെക്ക് വീണ്ടും പരിക്ക്, ഫ്രാൻസിനും ചെൽസിക്കും തിരിച്ചടി

ചെൽസി താരം എൻഗോളോ കാന്റെക്ക് വീണ്ടും പരിക്ക്. ഇതോടെ തുർക്കിക്കെതിരായ ഫ്രാൻസിന്റെ യൂറോ യോഗ്യത മത്സരം താരത്തിന് നഷ്ട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. യൂറോ യോഗ്യത മത്സരത്തിൽ ഐസ് ലാൻഡിനെ നേരിടാനുള്ള ഫ്രാൻസ് ടീമിൽ ടീമിൽ കാന്റെയെ ഉൾപെടുത്തിയെങ്കിലും മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ കാന്റെക്ക് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കാന്റെക്ക് പകരമായി ടോട്ടൻഹാം താരം മൗസ സിസോക്കോയെയാണ് സ്റ്റാർട്ടിങ് ഇലവനിൽ ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ് ഉൾപ്പെടുത്തിയത്.

ഇതോടെ അടുത്ത ഞായറാഴ്ച നടക്കുന്ന ചെൽസിയുടെ ന്യൂകാസിലിനെതിരായ മത്സരത്തിന് മുൻപ് താരത്തിന്റെ പരിക്ക് മാറുമോ എന്നതാവും ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡ് ഉറ്റുനോക്കുക. ഈ സീസണിൽ ചെൽസി കളിച്ച 8 ലീഗ് മത്സരങ്ങളിൽ 3 എണ്ണത്തിൽ മാത്രമാണ് കാന്റെ ചെൽസിക്ക് വേണ്ടി കളിച്ചത്. വലൻസിയക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും പരിക്കിനെ തുടർന്ന് കാന്റെക്ക് നഷ്ടമായിരുന്നു.