Site icon Fanport

മോശം ഫോമിന് കാരണം പരിക്കും ട്രാൻസ്ഫർ ഊഹാപോഹങ്ങളും അല്ലെന്ന് ഹാരി കെയ്ൻ

തന്റെ മോശം ഫോമിന് കാരണം പരിക്കും ടോട്ടൻഹാമുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ഊഹാപോഹങ്ങൾ അല്ലെന്നും ഇംഗ്ലണ്ട് ഫോർവേഡ് ഹാരി കെയ്ൻ. യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് മത്സരങ്ങളിലും ഇറങ്ങിയ ഹാരി കെയ്നിന് മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരുന്നില്ല. രണ്ട് മത്സരത്തിലും ഹാരി കെയ്‌നിനെ മത്സരത്തിന്റെ നിശ്ചിത സമയം തീരുന്നതിന് മുൻപ് പരിശീലകൻ സൗത്ത്ഗേറ്റ് സബ്സ്റ്റിട്യൂട് ചെയ്തിരുന്നു.

മുൻപ് ഹാരി കെയ്നിന് കാലിന്റെ ആംഗിളിന് പരിക്കേറ്റിരുന്നു. കൂടാതെ ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിട്ടേക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് ഹാരി കെയ്ൻ പറഞ്ഞു. പ്രീമിയർ ലീഗിൽ ഈ സീസണിൽ മികച്ച ഫോമിൽ ആയിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ കൂടെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹാരി കെയ്നിന് ഇതുവരെ സാധിച്ചിട്ടില്ല.

Exit mobile version