സ്പെയിനിനെതിരായ മത്സരത്തിന് മുൻപ് പെരിസിച്ചിന് കോവിഡ് പോസിറ്റീവ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രോയേഷ്യൻ താരം ഇവാൻ പെരിസിച്ചിന് കോവിഡ് പോസിറ്റീവ്. യൂറോ കപ്പ് നോക്ക്ഔട്ട് മത്സരത്തിൽ സ്പെയിനിനെ നേരിടാനിരിക്കെയാണ് താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. താരം തുടർന്നുള്ള 10 ദിവസങ്ങൾ ഐസൊലേഷനിൽ ഇരിക്കണം.

ഗ്രൂപ്പ് ഘട്ടത്തിൽ ക്രോയേഷ്യക്ക് വേണ്ടി 2 ഗോളുകൾ നേടിയ പെരിസിച്ച് സ്പെയിനിനെതിരെ ഇല്ലാത്തത് ക്രോയേഷ്യക്ക് കനത്ത തിരിച്ചടിയാണ്. എന്നാൽ ടീമിലെ മറ്റാർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ക്രോയേഷ്യൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. നാളെയാണ് സ്പെയിനും ക്രോയേഷ്യയും തമ്മിലുള്ള പ്രീ ക്വർട്ടർ മത്സരം.