Site icon Fanport

യൂറോ കപ്പ്; ചാമ്പ്യന്മാരായ ഇറ്റലിയെ പുറത്താക്കി സ്വിസ് മാജിക്ക്!!

യൂറോ കപ്പ് 2024ൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്‌. സ്വിറ്റ്സർലാന്റ് ആണ് ഇന്ന് ഇറ്റലിയെ പ്രീക്വാർട്ടറിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സ്വിറ്റ്സർലാന്റ് പുറത്താക്കിയത്. മത്സരത്തിൽ തുടക്കം മുതൽ ഇന്ന് സ്വിറ്റ്സർലാന്റിന്റെ നല്ല പ്രകടനം ആണ് കാണാൻ ആയത്‌. അവർ 37ആം മിനുട്ടിൽ അർഹിച്ച ലീഡ് നേടി.

 24 06 29 23 37 38 767

വാർഗാസിന്റെ അസിസ്റ്റിൽ നിന്ന് റെമോ ഫ്രുലറിന്റെ ഫിനിഷ് ആണ് സ്വിറ്റ്സർലാന്റിനെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതി ആ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലാന്റ് രണ്ടാം ഗോൾ നേടി. വാർഗസിന്റെ ഒരു കിടിലൻ കേർലർ ആണ് സ്വിസിന്റെ രണ്ടാം ഗോൾ ആയത്.

ഇതിനു ശേഷം സമർത്ഥമായി കളിച്ച സ്വിറ്റ്സർലാന്റ് വിജയം ഉറപ്പിച്ചു. ക്വാർട്ടറിൽ ഇംഗ്ലണ്ടോ

Exit mobile version