Site icon Fanport

ബെലോട്ടി രക്ഷകൻ, അർമേനിയയെയും തോൽപ്പിച്ച് ഇറ്റലി

യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിക്ക് വീണ്ടും വിജയം. ഇന്ന് നടന്ന മത്സരത്തിൽ അർമേനിയയെ ആണ് ഇറ്റലി പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1ന്റെ വിജയമാണ് ഇറ്റലി സ്വന്തമാക്കിയത്. ഇറ്റലിക്കായി ബെലോട്ടി ഇരട്ട ഗോളുകളുമായി തിളങ്ങി. അർമേനിയയിൽ വെച്ച് നടന്ന മത്സരത്തിൽ കറപേറ്റിയൻ നേടിയ ഗോളിൽ അർമേനിയ മുന്നിൽ എത്തിയതായിരുന്നു.

കളിയുടെ 28ആം മിനുട്ടിൽ ബെലോട്ടിയിലൂറെ ഇറ്റലി സമനില പിടിച്ചു. ആദ്യ പകുതിയുടെ അവസാനം കറപേറ്റിയൻ ചുവപ്പ് കണ്ട് പുറത്തായതോടെ അർമേനിയ പിറകിലേക്ക് പോയി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ പെലെഗ്രിനി ഇറ്റലിയെ മുന്നിൽ എത്തിച്ചു. 80ആം മിനുട്ടിൽ ബെലോട്ടി വീണ്ടും ഗോളടിച്ച് ഇറ്റലിയുടെ വിജയവുൻ ഉറപ്പിച്ചു. യോഗ്യതാ റൗണ്ടിൽ ഇറ്റലിയുടെ അഞ്ചാം വിജയമാണിത്. അഞ്ചിൽ അഞ്ചും ജയിച്ച് ഇറ്റലി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.

Exit mobile version