“പെനാൽറ്റി എടുക്കാൻ തയ്യാറായിരുന്നു”, പ്രതികരണവുമായി ഗ്രീലിഷ്

Jack Grealish Gareth Southgate Euro 2020 5dawo5boy3l21e1v5sq2ega6s

യൂറോ ഫൈനലിൽ പെനാൽറ്റി എടുക്കാൻ തയ്യാറായിരുന്നു താൻ തയ്യാറായിരുന്നു എന്ന് ജാക്ക് ഗ്രീലിഷ്. യൂറോ ഫൈനലിൽ ഇറ്റലിക്കെതിരെ ഗ്രീലിഷ് അടക്കമുള്ള താരങ്ങൾ തയ്യാറായില്ല എന്ന വിമർശനത്തിനെതിരെയാണ് ഗ്രീലിഷ് രംഗത്തെത്തിയത്. 1966ന് ശേഷം ഒരു കീരീടം ഇംഗ്ലണ്ടിലെത്തിക്കാനുള്ള അവസരമാണ് സൗത്ത്ഗേറ്റിന്റെ ടീം നഷ്ടമാക്കിയത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുകയോ സാക എന്നിവർ വെംബ്ലിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീലിഷ് അടക്കമുള്ള താരങ്ങൾക്കെതിരെ വിമർശനം ഉയർന്നത്ത്.

സൗത്ത്ഗേറ്റിനോട് പെനാൽറ്റി തനിക്കും എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഗ്രീലിഷ് പറഞ്ഞു. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി സീനിയർ ലെവലിൽ ഗ്രീലിഷ് പെനാൽറ്റി എടുത്തിട്ടില്ലായിരുന്നു. പിക്ക്ഫോർഡ് രണ്ട് ഇറ്റാലിയൻ പെനാൽറ്റികൾ തടഞ്ഞെങ്കിലും ഡൊണ്ണരുമയുടെ പ്രകടനത്തിന്റെ കരുത്തിൽ 3-2നാണ് ഇറ്റലി യൂറോ കപ്പ് ഉയർത്തിയത്.

Previous articleബാഴ്സലോണ പ്രീസീസൺ പരിശീലനം ആരംഭിച്ചു
Next articleമൂന്നാം ഏകദിനത്തിലും പാക്കിസ്ഥാന് ബാറ്റിംഗ് പിഴച്ചു