ജയം തുടരാൻ ഹോളണ്ടും ഓസ്ട്രിയയും ഇന്ന് ഇറങ്ങും

20210614 022310

യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ന് ഹോളണ്ടും ഓസ്ട്രിയയും നേർക്കുനേർ വരും. ഗ്രൂപ്പിലെ ആദ്യ മത്സരങ്ങൾ വിജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. മാസിഡോണിയയെ ആയിരുന്നു ഓസ്ട്രിയ പരാജയപ്പെടുത്തിയത്. ഓസ്ട്രിയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച അർണോടോവിച് സസ്പെൻഷൻ കാരണം ഇന്ന് ഉണ്ടാകില്ല. മാസിഡോണിയ അല്ല ഹോളണ്ട് എന്നത് കൊണ്ട് തന്നെ ഒരു സമനില കൊണ്ട് തന്നെ ഓസ്ട്രിയ ഇന്ന് തൃപ്തരാകും.

ആദ്യ മത്സരത്തിൽ ഉക്രൈനെ തോൽപ്പിച്ച നെതർലന്റ്സിന് അവസാനം അവർ വഴങ്ങിയ ഇരട്ട ഗോളുകളാകും നെതർലന്റ്സിനെ അലട്ടുന്നത്. ഡിഫസ് ശക്തമാക്കുക തന്നെയാകും നെതർലന്റസിന്റെ ഇന്നത്തെ ലക്ഷ്യവും. പരിക്ക് കാരണം അവസാന മത്സരം കളിക്കാതിരുന്ന യുവന്റസ് സെന്റർ ബാക്ക് ഡി ലിറ്റ് ടീമിൽ ഇന്ന് തിരികെയെത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ ഡംഫ്രൈസിന്റെ പ്രകടനം ആകും ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. ഹോളണ്ടിന്റെ പ്രധാന അറ്റാക്കിംഗ് താരമായ ഡിപായുടെ ഗോളിനായി ആരാധകരും കാത്തിരിക്കുന്നു. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Previous articleപ്രതിരോധ താരത്തിനായുള്ള ആഴ്‌സണലിന്റെ ഓഫർ നിരസിച്ച് ബ്രൈട്ടൻ
Next articleഗുവന്ദോസി ഇനി ഫ്രാൻസിൽ കളിക്കും