താൻ ശരിയായ ഫോമിലേക്ക് ഉയരുകയാണ് എന്ന് ഹാരി കെയ്ൻ

ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്ൻ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാത്തത് വലിയ വിമർശനങ്ങൾ തന്നെ ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാൽ താൻ ഫോമിലേക്ക് ഉയരുകയാണെന്നും ജർമ്മനിക്ക് എതിരായ മത്സരത്തിന് മുമ്പ് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും കെയ്ൻ പറഞ്ഞു. ശാരീരികമായി താൻ ഇതുവരെയുള്ള ടൂർണമെന്റിന്റെ ഏറ്റവും മികച്ച രൂപത്തിലാണ്, അതുകൊണ്ട് തന്നെ ജർമ്മനിക്ക് എതിരായ മത്സരത്തിനു താൻ തയ്യാറാണെന്നും കെയ്ൻ പറഞ്ഞു.

റഷ്യൻ ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരൻ ആയിരുന്ന കെയ്ൻ എന്നാൽ അന്ന് താൻ ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങളിൽ നല്ല പ്രകടനം നടത്തിയിരുന്നില്ല എന്ന് കെയ്ൻ പറഞ്ഞു.
”റഷ്യയിൽ താൻ ഗംഭീരമായായിരുന്നു തുടങ്ങിയത്. ധാരാളം ഗോളുകൾ തുടക്കത്തിൽ തന്നെ നേടി, പക്ഷെ പിന്നീട് ഏറ്റവും പ്രധാനപ്പെട്ട ഗെയിമുകളിൽ എന്റെ മികച്ച പ്രകടനങ്ങൾ ഉണ്ടായില്ലെന്ന് എനിക്ക് തോന്നി. ക്വാർട്ടറിലും സെമി ഫൈനലിലും താൻ നിറം മങ്ങി.” കെയ്ൻ പറഞ്ഞു

അതിനാൽ ഇത്തവണ തന്റെ മികച്ച ഫോം വരേണ്ടത് പ്രധാന മത്സരങ്ങളിൽ ആണെന്ന് താൻ ഉറപ്പിച്ചിരുന്നു എന്നും കെയ്ൻ പറഞ്ഞു.

Exit mobile version