പരിക്ക്, ഗ്രീൻവുഡ് യൂറോ കപ്പിന് ഇല്ല

20210601 150123
Credit: Twitter
- Advertisement -

ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡ് ഇംഗ്ലണ്ടിനൊപ്പം യൂറോ കപ്പിന് ഉണ്ടാകില്ല. പരിക്ക് കാരണം താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. നേരത്തെ സൗത്ത്ഗേറ്റ് പ്രഖ്യാപിച്ച 33 അംഗ സാധ്യത ടീമിൽ ഗ്രീൻവുഡ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് 26അംഗ ഫൈനൽ സ്ക്വാഡ് പ്രഖ്യാപിക്കും മുമ്പ് താൻ യൂറോ കപ്പിൽ ഉണ്ടാകില്ല എന്ന് ഗ്രീൻവുഡ് മാധ്യമങ്ങളെ അറിയിച്ചു. 19കാരനായ താരത്തിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാകും.

വളരെ കാലമായി ഗ്രീൻവുഡനെ അലട്ടുന്ന ചില പരിക്കുകൾ മാറാൻ കൂടുതൽ ചികിത്സ നടത്താൻ വേണ്ടിയാണ് ഗ്രീൻവുഡ് യൂറോ കപ്പ് സ്ക്വാഡിൽ നിന്ന് പിന്മാറുന്നത്. ഈ സീസൺ അവസാന മാസങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ ഗ്രീൻവുഡിനായിരുന്നു.

Advertisement