ഗൊറെസ്ക ഫ്രാൻസിനെതിരെ ഉണ്ടാകില്ല

20210611 212708

യൂറോ കപ്പിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ജർമ്മനി ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം ലിയോൺ ഗൊറെറ്റ്‌സ്‌ക ഉണ്ടാകില്ല. 26 കാരനായ ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർക്ക് കാലിനേറ്റ പരിക്കാണ് വില്ലനായത്. താരം പരിശീലനത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച ഫ്രഞ്ചുകാർക്കെതിരായ ജർമ്മനിയുടെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ഉണ്ടാവില്ല.

ജർമ്മനിക്കായി 32 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ ഗൊറെസ്ക തന്റെ ഫിറ്റ്നസ് തെളിയിച്ച് ജർമ്മൻ മിഡ്ഫീൽഡിലേക്ക് പെട്ടെന്ന് തന്നെ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോർച്ചുഗലും ഹംഗറിക്കും എതിരെയാണ് ജർമ്മനിയുടെ ഗ്രൂപ്പിലെ മറ്റു മത്സരങ്ങൾ. ഗോറെറ്റ്‌സ്കയുടെ അഭാവത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ഗുണ്ടോഗനും റയൽ മാഡ്രിഡിന്റെ ടോണി ക്രൂസും ആകും ജർമ്മൻ മധ്യനിര നയിക്കുക.

Previous articleവീണ്ടും ക്ലാസിക്! നദാലിനെ ഫ്രഞ്ച് ഓപ്പൺ സെമിയിൽ വീഴ്ത്തി ഞെട്ടിച്ചു ജ്യോക്കോവിച്ച്.
Next articleയൂറോ കപ്പ്; വെയിൽസും സ്വിറ്റ്സർലാന്റും നേർക്കുനേർ