യൂറോ കപ്പ് ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തം

Picsart 07 12 04.20.52

പ്രീക്വാർട്ടറിൽ തന്നെ പോർച്ചുഗൽ പുറത്തായി എങ്കിലും പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് തന്റേതാക്കി മാറ്റി. ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് അംചു ഗോളുകൾ നേടാൻ റൊണാൾഡോക്ക് ആയിരുന്നു. ചെക്ക് റിപബ്ലിക്കിന്റെ പാട്രിക് ഷിക്കും അഞ്ചു ഗോളുകൾ നേടിയിരുന്നു എങ്കിലും ഒരു അസിസ്റ്റ് സ്വന്തമായുള്ള റൊണാൾഡോയ്ക്ക് തുണയായി.

അഞ്ചു ഗോളുകളും ഒരു അസിസ്റ്റുമായി റൊണാൾഡോ ഒന്നാമതും അഞ്ചു ഗോളുള്ള പാട്രിക്ക് ഷിക്ക് രണ്ടാമതും ഫിനിഷ് ചെയ്തു. ബെൻസീമ, ലുകാകു, ഹാരി കെയ്ൻ എന്നിവർക്ക് ഒക്കെ നാലു ഗോളുകൾ വീതം ഉണ്ടായിരുന്നു. ഹംഗറിക്ക് എതിരെയും ഫ്രാൻസിന് എതിരെയും ഇരട്ട ഗോളുകൾ നേടിയ റൊണാൾഡോ ജർമ്മനിക്ക് എതിരെയും ഒരു ഗോൾ നേടിയിരുന്നു. നേരത്തെ ഈ സീസണിൽ സീരി എയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.

Previous articleഈ ഫൈനൽ സൗത്ത് ഗേറ്റിന്റെ മാത്രം പരാജയം
Next articleപരാജയത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം, മാറാതെ ഇംഗ്ലണ്ട് ആരാധാകർ