Picsart 24 06 03 00 27 50 937

ഇറ്റാലിയൻ യുവതാരം ജോർജിയോ സ്‌കാൽവിനിക്ക് യൂറോ കപ്പ് നഷ്ടമാകും

ഇറ്റാലിയൻ യുവതാരം ജോർജിയോ സ്‌കാൽവിനിക്ക് യൂറോ കപ്പ് നഷ്ടമാകും. കഴിഞ്ഞ ദിവസം ജോർജിയോ സ്‌കാൽവിനിക്ക് പരിക്കേറ്റിരുന്നു. ഫിയോറൻ്റീനയ്‌ക്കെതിരായ സീരി എയിലെ അവസാന മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ ആണ് താരത്തിന്റെ കാൽമുട്ടിന് പരുക്കേറ്റത്. അറ്റലാൻ്റ ഡിഫൻഡർ ദീർഘകാലം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

20 വയസുകാരൻ ഇറ്റലിയുടെ യൂറോയ്ക്കുള്ള പ്രാഥമിക 30 അംഗ സ്ക്വാഡ് പട്ടികയിൽ ഇടം നേടിയിരുന്നു. നാളെ സ്ക്വാഡിനൊപ്പം ചേരാൻ ഇരിക്കെയാണ് ഈ പരിക്ക് ഏൽക്കുന്നത്.

ഈ സീസണിൽ 33 മത്സരങ്ങൾ സീരി എയിൽ താരം കളിച്ചിരുന്നു. 3 അസിസ്റ്റും ഒരു ഗോളും താരം സംഭാവന നൽകിയിരുന്നു. യൂറോ കപ്പിൽ ഇറ്റലിയുടെ ആദ്യ ഇലവനിൽ തന്നെ എത്തേണ്ട താരമായിരുന്നു.

Exit mobile version