ഹാട്രിക്കുമായി ഗ്നാബ്രി, ഗോൾ മഴ പെയ്യിച്ച് ജർമ്മനി

- Advertisement -

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് ജർമ്മനി. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ജർമ്മനി നോർത്തേൺ അയർലാന്റിനെ പരാജയപ്പെടുത്തിയത്. ഹാട്രിക്കുമായി സെർജ് ഗ്നബ്രി ജർമ്മനിയുടെ ജയത്തിന്റെ ചുക്കാൻ പിടിച്ചപ്പോൾ ലിയോൺ ഗോരെട്സ്ക ഇരട്ട ഗോളുകളും ജൂലിയൻ ബ്രാൻഡ് ഒരു ഗോളും നേടി. സ്മിത്താണ് നോർത്തേൺ അയലാന്റിന്റെ ആശ്വാസ ഗോൾ നേടിയത്.

ഏഴാം മിനുട്ടിൽ സ്മിത്തിന്റെ ഗോളിലൂടെ അയർലാന്റ് ജർമ്മനിയെ ഞെട്ടിച്ചു. എന്നാൽ 19 ആം മിനുട്ടിൽ ഗ്നബ്രിയിലൂടെ ജർമ്മനി സമനില പിടിച്ചു. പിന്നീട് ഗോരെട്സകയിലൂടെ ജർമ്മനി ലീഡുയർത്തി. രണ്ടാം പകുതിയിൽ ജർമ്മനിയുടെ സർവ്വാധിപത്യമായിരുന്നു കളത്തിൽ. സെർജ് ഗ്നാബ്രി മികച്ച‌ പ്രകടനവുമായി കളം നിറഞ്ഞ് കളിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്നാബ്രി ജർമ്മനിയുടെ ലീഡുയർത്തി. 60 ആം മിനുട്ടിൽ ഹാട്രിക്കും തികച്ചു ഗ്നാബ്രി. പിന്നീട് ഗോരെട്സ്കയും ബ്രാൻഡും ജർമ്മനിയുടെ ജയമൂട്ടിയുറപ്പിച്ചു. ഗ്രൂപ്പ് സി ചാമ്പ്യന്മാരായി ജർമ്മനി യൂറോ യോഗ്യത ക്യാമ്പയിനവസാനിപ്പിച്ചു. മൂന്നാമത് ഫിനിഷ് ചെയ്ത നോർത്തേൺ അയർലാന്റ് ഇനി യൂറോ യോഗ്യതയ്ക്കായി പ്ലേ ഓഫിൽ കളിക്കും.

Advertisement