Site icon Fanport

ഐസ്ലാൻഡിനെ കെട്ടുകെട്ടിച്ച് ഫ്രാൻസ്

യൂറോപ്യൻ യോഗ്യത പോരാട്ടത്തിൽ ഐസ്ലാൻഡിനു ദയനീയ തോൽവി. ഫ്രാൻസ് ആണ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഐസ്ലാൻഡിനെ തോൽപ്പിച്ചത്. വമ്പൻ ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനം നിലനിർത്താനും ഫ്രാൻസിനായി.

ഫ്രാൻസിന് വേണ്ടി ബാഴ്‌സലോണ താരം ഉംറ്റിറ്റിയാണ് ആദ്യ പകുതിയിൽ ഗോളടിക്ക് തുടക്കമിട്ടത്. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസി താരം ജിറൂദും എമ്പപ്പെയും ഗ്രീസ്മാനും ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടി.

ഇന്നത്തെ ഗോളോടെ ജിറൂദ് ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഐസ്ലാൻഡിനെതിരെയുള്ള ഗോൾ ജിറൂദിന്റെ ഫ്രാൻസ് ജേഴ്സിയിലെ 35മത്തെ ഗോളായിരുന്നു. ഡേവിഡ് ട്രെസിഗെയെയാണ് ജിറൂദ് മറികടന്നത്.  രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവുമായി ഫ്രാൻസ് ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

Exit mobile version