Site icon Fanport

വിജയക്കുതിപ്പ് തുടർന്ന് ഫ്രാൻസ്

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് ഫ്രാൻസ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് ആൻഡോറയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോട് കൂടി ഗ്രൂപ്പ് എച്ചിൽ 15 പോയന്റുമായി ഒന്നാമതെത്താൻ ഫ്രാൻസിനായി. ഫ്രാൻസിന് വേണ്ടി കന്നി ഗോളടിക്കാൻ ക്ലെമന്റ് ലാങ്ലെറ്റിനായി.

ഫ്രാൻസിന് വേണ്ടി വീണ്ടും കിംഗ്സ്ലി കോമൻ ഗോളടിച്ചു. കോമനൊപ്പം ലെങ്ലെറ്റും എഡ്ഡറും സ്കോർ ചെയ്തു. പരിക്ക്    കാരണം ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി കളിക്കാൻ സാധിക്കാതിരുന്ന കോമൻ ദേശീയ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളാണ് ബയേൺ വിങ്ങർ അടിച്ചു കൂട്ടിയത്.  ഇന്ന് വീണ്ടും ബാഴ്സലോണ താരം അന്റോണിൻ ഗ്രീസ്മാൻ പെനാൽറ്റി നഷ്ടമാക്കി. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗ്രീസ്മാൻ പെനാൽറ്റി നഷ്ടമാക്കുന്നത്.

Exit mobile version