യൂറോ ക്വാർട്ടർ എന്താകും, ജോസെ മൗറീനോയുടെ പ്രവചനം എത്തി

യൂറോ കപ്പ് ക്വാർട്ടർ ഫിക്സ്ചറുകളുടെ ഫലം പ്രവചിച്ച് പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് എന്നിവർ സെമി ഫൈനലിലേക്ക് മുന്നേറും എന്നാണ് ജോസെയുടെ പ്രവചനം. “ഇംഗ്ലണ്ട് യോഗ്യത നേടും താൻ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഡെൻമാർക്ക് വിജയിക്കും എന്ന് പറയും,” റോമയുടെ പരിശീലകൻ പ്രവചിച്ചു.

“ഇറ്റലി ബെൽജിയം മത്സരം അതൊരു വലിയ കാര്യമാണ്. പക്ഷെ തനിക്ക് ഇറ്റലി വിജയിക്കും എന്ന് പറഞ്ഞെ പറ്റൂ. അങ്ങനെ പറഞ്ഞില്ലെങ്കിൽ നാളെ ഞാൻ ഇറ്റലി ചെന്നിറങ്ങുമ്പോൾ അവർ എന്നെ കൊല്ലും. അതിനാൽ എനിക്ക് ഇറ്റലി പറയണം.” ഇറ്റലായിയൻ ക്ലബായ റോമയുടെ ചുമതല ഏറ്റെടുക്കേണ്ട ജോസെ തമാശയായി പറയുന്നു.

“ഞാൻ സ്പെയിൻ സ്വിറ്റ്സർലൻഡിനെതിരെ വിജയിക്കും എന്ന് പറയുന്നു, എന്നാൽ ഇതും വലിയ മത്സരമാണ്, ഷാക്ക കളിക്കുന്നില്ല എന്ന നിർണായകമാകും.” എന്നും ജോസെ പറഞ്ഞു. ഇന്നും നാളെയുമായാണ് ക്വാർട്ടർ ഫൈനലുകൾ നടക്കുന്നത്.